GeneralLatest NewsMollywoodNEWS

ഡാന്‍സ് ക്ലാസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി

നിലവിലെ കോവിഡ് സാഹചര്യത്തില്‍ നമുക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് സാധ്യമായിട്ടുളളത്

നടൻ ആദിത്യനുമായുള്ള വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ പുറത്തു വന്നതിനു പിന്നാലെ സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു അമ്പിളി ദേവി. ആദിത്യന്റെ ആത്മഹത്യ ശ്രമവും വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ഈ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം തിരിച്ചു പിടിക്കുകയാണ് താരം.

താരം വീടിന് മുകളിലായുളള നൃത്ത വിദ്യാലയത്തിൽ നിരവധിപേർക്ക് നൃത്ത ക്ലാസ് നടത്തിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തില്‍ ഡാന്‍സ് ക്ലാസ് നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഓണ്‍ലൈന്‍ ആയി ക്ലാസ് ആരംഭിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് താരം.

read also: ദയവ് ചെയ്ത് കേസ് പിൻവലിച്ചു പോസ്റ്റ് റിമൂവ് ചെയ്യുമോ? നിർമ്മൽ പാലാഴിയോട് പ്രമുഖ മാധ്യമം

“കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നൃത്ത്യോദയയുടെ പേരില്‍ ഡാന്‍സ് ക്ലാസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ നമുക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് സാധ്യമായിട്ടുളളത്. അതുകൊണ്ട് ഡാന്‍സ് ക്ലാസ് ഓണ്‍ലൈന്‍ ആയി ആരംഭിച്ചിട്ടുണ്ട്. ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുളളവര്‍ അറിയിക്കുക. സ്റ്റേ ഹോം സ്‌റ്റേ സേഫ്” സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചു.

shortlink

Post Your Comments


Back to top button