മിനികോയ്: ലക്ഷദ്വീപ് ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ കെ. പട്ടേൽ കേന്ദ്രഭരണകൂട പിന്തുണയോടെ ലക്ഷദ്വീപിൽ ഫാഷിസ്റ്റ്വത്കരണം നടപ്പിലാക്കുന്നെന്ന പരാതി വ്യാപകമായതോടെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ രംഗത്ത്. ലക്ഷദ്വീപിനായി കേരളം ശബ്ദമുയർത്തണമെന്ന് യുവ സംവിധായികയും ദ്വീപിലെ സാമൂഹിക-ആരോഗ്യ രംഗത്തെ മുന്നണിപ്പോരാളിയുമായ ഐഷ സുൽത്താന.
അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികളിൽ നിന്നും ദ്വീപിനെ രക്ഷിക്കണമെന്നാണ് ഐഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. റോ കോവിഡ് ആയിരുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ കാരണം ഇന്ന് നൂറിലേറെ കോവിഡ് രോഗികളുണ്ടെന്ന് ഐഷ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് എന്നേയ്ക്കുമായി ഒഴിവാക്കിയ അഡ്മിനിസ്ട്രേറ്ററുടെ നടപടിയേയും ഐഷ ചോദ്യം ചെയ്യുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും ലക്ഷദ്വീപിനു ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് ഐഷ പറയുന്നു.
‘തികച്ചും ഫാഷിസ്റ്റ് നയമാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടേതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഇപ്പോള്‍ ലക്ഷദ്വീപില്‍ നടക്കുന്നത് ഒരു ദുരുദ്ദേശം വെച്ചുള്ള കളിയാണ്. ഞങ്ങള്‍ക്ക് വേണ്ടത് കേരളത്തിന്‍റെ സഹായമാണ്. ഒപ്പമുണ്ടാകണം. അനീതികൾക്കെതിരെ ഞങ്ങളുടെ കൂടെ ശബ്ദമുയർത്തണം’- ഐഷ ആവശ്യപ്പെട്ടു.
Post Your Comments