നക്ഷത്ര വേശ്യാലയം, മലയാളം സീരിയല്‍ നടി ഉൾപ്പെടെ 4 പ്രതികള്‍; ജൂൺ 10 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

2009 ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസിൽ 5 വർഷം പിന്നിട്ട ശേഷം 2014 ജൂൺ 30 നാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമർപ്പിച്ചത്

തലസ്ഥാനത്തെ ഇടപ്പഴിഞ്ഞി പെൺ വാണിഭക്കേസിൽ മലയാളത്തിലെ പ്രമുഖ സീരിയൽ നടിയടക്കം നാലു പ്രതികളെ ജൂൺ 10 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ അസിസ്റ്റൻറ് സെഷൻസ് കോടതി ഉത്തരവിട്ടു. കിളിമാനൂർ സ്വദേശിനി വേണി എന്ന ആവണി ഉൾപ്പെടെ 4 പേരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി നിർദേശിച്ചത്.

കേസിൽ 1 മുതൽ 4 വരെ പ്രതികളായ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരും ഇടപാടുകാരുമായ ജഗതി സ്വദേശി ശ്രീകുമാരൻ നായർ നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ആവണി , ബിന്ദു എന്ന ലൗലി , പുനലൂർ സ്വദേശി മാത്യു ജേക്കബ്ബ് എന്ന വിനോദ് എന്നിവരെയാണ് ഹാജരാക്കേണ്ടത്.

read also: ഒരു നവോത്ഥാന നായിക ആണോ ഇങ്ങനെ പറയുന്നത്, വിശ്വാസങ്ങൾ ഒക്കെ പൊളിച്ചടുക്കണം ചേച്ചി; റിമയോട് സോഷ്യൽ മീഡിയ
എറണാകുളം , തിരുവനന്തപുരം ജില്ലകളിലെ വൻകിട ഹോട്ടലുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഈ സീരിയൽ താരമെന്നും റിപ്പോർട്ട്. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പിടിച്ച ഇവരെ ചോദ്യം ചെയ്ത ശേഷം സംഘത്തിനെതിരെ കേസെടുക്കാൻ മ്യൂസിയം പോലീസിന് കൈമാറുകയായിരുന്നു.

2009 ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസിൽ 5 വർഷം പിന്നിട്ട ശേഷം 2014 ജൂൺ 30 നാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമർപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.

Share
Leave a Comment