ചെന്നൈ: ആരോഗ്യ പ്രവര്‍ത്തകരുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയ്ക്കിടെ കൊവിഡ് ബാധിതരായി ജീവൻ വെടിഞ്ഞവരെ കുറിച്ച് സംസാരിക്കവേ വികാരഭരിതനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹരിച്ച് നടൻ പ്രകാശ് രാജ്. മോദി ഒരു പ്രസംഗത്തിനിടെ ‘വിതുമ്പുന്ന’ പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം.
‘മികച്ച പ്രകടനങ്ങളൊന്നും ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിംഗ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമപ്പെടുത്തുന്ന രീതി, ശരീരഭാഷ… അതിനൊക്കെ വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, നിങ്ങളുടെ മാത്രം ബാലനരേന്ദ്ര…,’ എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. താരത്തിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. സ്വന്തം രാജ്യത്തെ ഇത്രയും മരണം ഏതൊരു ഭരണാധികാരിയേയും വിഷമിപ്പിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
വാരണാസിയിലെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി വികാരഭരിതനായി. കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായവരെ കുറിച്ച് സംസാരിക്കവേയാണ് പ്രധനമന്ത്രി കണ്ണീരണിഞ്ഞത്. കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നു പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വികാരഭരിതനാവുകയായിരുന്നു.
അതേസമയം, മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. മുതലക്കണ്ണീര്‍ എന്നാണ് മോദിയുടെ കരച്ചിലിനെ പ്രശാന്ത് ഭൂഷണ്‍ വിശേഷിപ്പിച്ചത്. മുതലകള്‍ നിഷ്‌കളങ്കരാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
Post Your Comments