മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ കരിയറില്‍ വലിയൊരു മൈല്‍ സ്റ്റോണ്‍ ആകുമ്പോള്‍ ആ സിനിമയുമായി ബന്ധപ്പെട്ട മറക്കാന്‍ കഴിയാത്ത ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം. സ്ഥിരം ക്ലീഷേ സിനിമകള്‍ ചെയ്തു പോയ കുഞ്ചാക്കോ ബോബന് തന്റെ രണ്ടാം ഘട്ടത്തിലാണ് പ്രേക്ഷകരെ ഞെട്ടിക്കാന്‍ തുടങ്ങിയത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഗുലുമാലും, ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യും കുഞ്ചാക്കോ ബോബന്റെ ഇമേജ് ബ്രേക്ക് ചെയ്ത സിനിമകളാണ്. പിന്നീടങ്ങോട്ട് നല്ല സിനിമകള്‍ ചെയ്തു ശീലിച്ച കുഞ്ചാക്കോ ബോബന് ഇടയ്ക്ക് വച്ച് ബോക്സ് ഓഫീസില്‍ വലിയ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘അഞ്ചാം പാതിര’യിലൂടെ വീണ്ടും തന്റെ സിനിമ കരിയര്‍ ബലപ്പെടുത്തിയ കുഞ്ചാക്കോ ബോബന് ‘നായാട്ട്’ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷരെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
“നായാട്ട് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം ഞാന്‍ എന്തോ കാര്യത്തിന് മമ്മുക്കയെ വിളിക്കുകയുണ്ടായി. അന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് മമ്മുക്ക ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും വളരെ വിശദമായി പറഞ്ഞപ്പോള്‍ ശരിക്കും എനിക്ക് അതൊരു അത്ഭുതമായിരുന്നു. മമ്മുക്ക അത്രത്തോളം അപ്ഡേറ്റഡ് ആണ്. ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയെക്കുറിച്ച് വരെ ഡീറ്റെയില്‍ ആയി അറിഞ്ഞു വച്ചിരിക്കുന്നു. മലയാളത്തിലെ മറ്റു നടന്മാര് ചെയ്യുന്ന സിനിമകളും മമ്മുക്കയ്ക്ക് ബൈഹാര്‍ട്ട് ആയിരിക്കും. അങ്ങനെയൊരു സൂപ്പര്‍ സ്റ്റാര്‍ ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും. കുഞ്ചാക്കോ ബോബന് പറയുന്നു.
Post Your Comments