GeneralLatest NewsNEWS

ശക്തരായ നേതാക്കന്മാരായ ഇവരൊക്കെ ഉണ്ടായിരുന്നെങ്കില്‍, കോണ്‍ഗ്രസ് ഈ നിലയില്‍ ആകില്ലായിരുന്നു; നടി മാലാ പാര്‍വതി

പ്രണബ് മുഖര്‍ജിയെ പ്രസിഡന്റ് ആക്കാതെ, പ്രധാനമന്ത്രി ആക്കുക എന്നതാണ്.

കോണ്‍ഗ്രസിനെ കുറിച്ച്‌ നടി മാലാ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ‘രാജ്യത്ത് കോണ്‍ഗ്രസ് ശക്തിപ്പെടണം എന്ന് രാജ്യത്തോട് സ്നേഹമുള്ള ആരും ആഗ്രഹിക്കും. കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുന്ന, ആദര്‍ശങ്ങളെ വിട്ടു കളയാത്ത കോണ്‍ഗ്രസിനോട് ആദരവ് മാത്രം.’ എന്നാണു മാലാ പാര്‍വതിയുടെ കുറിപ്പ്

മാലാ പാര്‍വതിയുടെ ഫേസ്ബുക് കുറിപ്പ് പൂർണ്ണരൂപം

എനിക്ക് വരുന്ന മെസ്സേജുകളില്‍ പലരും ചോദിക്കുന്ന ഒരു കാര്യം.. ഞാന്‍ ഒരു കോണ്‍ഗ്രസ്റ്റ് വിരോധി ആണോ എന്നാണ്. ഉത്തരം ഒരിക്കലുമല്ല എന്നാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു കാര്യം മാറ്റാന്‍ അവസരം കിട്ടിയാല്‍, പ്രണബ് മുഖര്‍ജിയെ പ്രസിഡന്റ് ആക്കാതെ, പ്രധാനമന്ത്രി ആക്കുക എന്നതാണ്.

read also: ‘ഓരോ മാസവും ഓരോ ഭാര്യയാണോ?’; അസഭ്യ കമന്റുമായെത്തിയ യുവാവിന്റെ നാവടപ്പിച്ച് ഗോപി സുന്ദർ

പ്രസിഡന്റ് ആക്കിയതിലൂടെ അദ്ദേഹം കോണ്‍ഗ്രസ്റ്റ് രാഷ്ടീയ നേതൃത്വത്തിന്റെ ഭാഗമല്ലാതായി. ശക്തനായ നേതാവ്. എന്നല്ല പല പ്രതിസന്ധികളില്‍ പാര്‍ടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാറുണ്ടായിരുന്നത് അദ്ദേഹമായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം ബി ജെ പിയുമായി സൗഹൃദത്തിലായി.

വൈ എസ് രാജശേഖര റെഡ്ഢി.. അന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി 2009 ലും, മാധവ് രാവു സിന്ധ്യ 2001- ലും ഹെലികോപ്റ്റര്‍ ക്രാഷില്‍ മരിച്ചു. രാജേഷ് പൈലറ്റ് ആകട്ടെ 2000-ല്‍ കാര്‍ ആക്‌സിഡന്റില്‍ മരണമടഞ്ഞു. ശക്തരായ നേതാക്കളായിരുന്നു. ഇവരൊക്കെ ഉണ്ടായിരുന്നെങ്കില്‍, കോണ്‍ഗ്രസ് ഈ നിലയില്‍ ആകില്ലായിരുന്നു.

ഇതില്‍ ആരോപണമൊന്നുമില്ല. നിരീക്ഷണം മാത്രം. നല്ല നേതാക്കളെ കുറിച്ച്‌ ഓര്‍ക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു എന്നേ ഒള്ളു. രാജ്യത്ത് കോണ്‍ഗ്രസ്സ് ശക്തിപ്പെടണം എന്ന് രാജ്യത്തോട് സ്‌നേഹമുള്ള ആരും ആഗ്രഹിക്കും. കോണ്‍ഗ്രസ്സിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുന്ന, ആദര്‍ശങ്ങളെ വിട്ടു കളയാത്ത കോണ്‍ഗ്രസ്സിനോട് ആദരവ് മാത്രം.

shortlink

Related Articles

Post Your Comments


Back to top button