കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയാണ് ലക്ഷ്മി പ്രമോദ്. വില്ലത്തി കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ ലക്ഷ്മി പ്രമോദ് കൊട്ടിയത്തെ റംസി എന്ന പെൺകുട്ടിയുടെ ആത്മഹത്യക്കേസിൽ ഉൾപ്പെട്ടതോടെ വിവാദങ്ങളിൽ നിറഞ്ഞു. ഈ കേസിൽ പോലീസ് ചോദ്യം ചെയ്തു പിന്നീട് വിട്ടയച്ച ലക്ഷ്മി പ്രമോദിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. അതിനു പിന്നാലെ സീരിയലിൽ നിന്നും താരത്തെ മാറ്റിനിർത്തി.
ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ലക്ഷ്മി. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോകൾ പങ്കുവച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ലക്ഷ്മി മകളുടെ ഒരു വീഡിയോ ആണ് പങ്കുവച്ചത്. വാട്ടർ കളറുമായി ബോട്ടിൽ ആർട്ടിൽ മുഴുകിയിരിക്കുന്ന കുഞ്ഞു വാവയെയാണ് വീഡിയോയിൽ കാണാനാകുക. അതോടൊപ്പം ലക്ഷ്മിയുടെ ഫോട്ടോകളും സ്റ്റാറ്റസിൽ കാണാം.. എന്നാൽ താരം കമന്റ് ബോക്സ് ഓപ്പൺ ചെയ്‌തിട്ടില്ല.
റംസിയുടെ ആത്മഹത്യ കേസിൽ ഉൾപ്പെട്ടതോടെ ആളുകൾ കമന്റ് ചെയ്തത് താരത്തെ അപകീർത്തിപ്പെടുത്തിയിരുന്നു. അതുകൊണ്ടാകണം ലക്ഷ്മി കമന്റ് ബോക്സ് ഓപ്പൺ ചെയ്യാത്തത്.
Post Your Comments