ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റടുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ദ്വീപ് നിവാസികൾക്ക് പിന്തുണ നൽകി യുവതാരം സണ്ണി വെയ്ൻ. സോഷ്യൽ മീഡിയകളിൽ തരംഗമാകുന്ന സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ടാണ് താരം ലക്ഷദ്വീപിനു പിന്തുണ അറിയിച്ചിരിക്കുന്നത്. എന്റെ സഹോദരീ സഹോദരങ്ങൾക്കൊപ്പം എന്നും താരം കുറിച്ചിട്ടുണ്ട്.
നേരത്തേ, സംവിധായകൻ സലാം ബാപ്പു, നടൻ പൃഥ്വിരാജ്, ഫുട്ബോൾ താരം സി കെ വിനീത്, നടൻ ആന്റണി വർഗീസ് തുടങ്ങിയവരും ലക്ഷദ്വീപിനൊപ്പം നിലകൊള്ളുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗും തരംഗമാകുന്നത്. കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്നു നിയന്ത്രണങ്ങൾ നീക്കിയത് ലക്ഷദ്വീപിലും കൊറോണ വൈറസ് പടരാൻ കാരണമായി. സ്കൂൾ ക്യാന്റീനുകളിൽ നിന്നും മാംസഭക്ഷണം നൽകുന്നതും പ്രഫുൽ പട്ടേൽ വിലക്കി. വളരെ കുറച്ചു വാഹനങ്ങളുള്ള ദ്വീപിൽ റോഡുകൾ വലുതാക്കാനുള്ള ശ്രമങ്ങളെയും വിനീത് വിമർശിച്ചു. കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങൾ കുറവായ ദ്വീപിൽ ഗുണ്ടാ ആക്ട് പ്രാവർത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിച്ചു.
പുതിയ അഡ്മിനിസ്ട്രേറ്ററുടെ “പരിഷ്കാരങ്ങൾ” തികച്ചും വിചിത്രമെന്ന് തോന്നുന്നുവെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ‘ലക്ഷദ്വീപിലെ ജനങ്ങളെ കേൾക്കുക, അവരുടെ നാടിന് ഏറ്റവും നല്ലത് എന്താണെന്ന് അവർക്കാണ് അറിയാവുന്നത്, അവരെ വിശ്ശ്വസിക്കുക. ഭൂമിയിലെ ഏറ്റവും അനോഹരമായ സ്ഥലമാണത്, അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നത്.’ – പൃഥ്വി ഫേസ്ബുക്കിൽ പങ്കുവെച്ചു.
Post Your Comments