ഭാര്യ അഭയ ഹിരൺമയിയുടെ പിറന്നാളിനു ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ അസഭ്യ കമന്റുമായി എത്തിയ യുവാവിനു വായടപ്പിക്കുന്ന മറുപടി നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് താഴെയായിരുന്നു ഒരാള്‍ കമന്റുമായി എത്തിയത്
ഹായ് ഗോപിയേട്ടാ നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യയാണോ എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിനു ‘ആസ്‌ക്ക് യുവര്‍ ഡാഡ്’ എന്നാണ് ഗോപി സുന്ദർ നൽകിയ മറുപടി. ഇതോടെ, കമന്റ് വൈറലായി. സംഭവം കൈവിട്ട് പോയെന്ന് മനസിലായ യുവാവ് കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങി. കമന്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർ അര്‍ഹിക്കുന്നത് ഈ മറുപടി തന്നെയാണെന്നും എന്തും വിളിച്ചുപറയാമെന്ന് കരുതുന്ന ചിലർക്ക് ഇതൊരു പാഠമായിരിക്കട്ടേയെന്നും ചിലർ കുറിച്ചു. അഭയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താജ്മഹലിന് മുന്നിലിരിക്കുന്ന ചിത്രമായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റു ചെയ്തത്. ‘എനിക്ക് നീയാണെല്ലാം. ഈ ഫോട്ടോയിൽ നിനക്ക് വെറും 19 വയസാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹം’ എന്നായിരുന്നു ഗോപി സുന്ദർ കുറിച്ചത്.
Post Your Comments