കൗണ്ടർ കോമഡികളുടെ സൂപ്പർ താരമായ രമേശ് പിഷാരടി ഒരു എഫ്എം ചാനലിനിടെ അവതാരകൻ ചോദിച്ച രസകരമായ ഒരു സെഗ്മൻ്റിന് കൃത്യമായ മറുപടി നൽകുകയാണ്. സിനിമ താരങ്ങളിൽ ചിലർ സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ അവരുടെ ജോലി എന്താകുമായിരുന്നുവെന്ന് രമേശ് പിഷാരടി പങ്കുവയ്ക്കുന്നു.
ഇന്നസെൻ്റ് എന്ന നടൻ സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ഒരു ബാലമാസികയുടെ എഡിറ്റർ ആകുമായിരുന്നുവെന്നും, മുകേഷിന് മെഡിക്കൽ റപ്പ് ഫീൽഡാണ് യോജിക്കുന്നതെന്നും, സിനിമയിലല്ലാത്ത പക്ഷം ചെണ്ട മേളക്കാരനായി മാത്രമേ ജയറാമിനെ ചിന്തിക്കാൻ കഴിയൂള്ളൂവെന്നും രമേശ് പിഷാരടി പറയുന്നു. ഉണ്ണി മുകുന്ദനെ ജിമ്മിലെ ട്രെയിനിയായി മാത്രമേ കാണാൻ കഴിയൂവെന്നും, പ്രേം കുമാർ സിനിമയിലെത്താതെ പോയിരുന്നേൽ കാഥികനാകുമായിരുന്നുവെന്നും പിഷാരടി പറയുന്നു. മണിയൻ പിള്ള രാജുവിനെ വോളിബോൾ ഗെയിമിൻ്റെ കമൻ്ററി ആക്കാൻ പറ്റിയ ആളാണെന് രമേശ് പിഷാരടി പറയുമ്പോൾ പൃഥ്വിരാജ് സിനിമയിലെത്തിയില്ലെങ്കിൽ ആരാകും എന്ന ചോദ്യത്തിനാണ് ഏറ്റവും രസകരമായ മാസ് മറുപടി പറഞ്ഞത്.
“പൃഥ്വിരാജ് സിനിമയിൽ വന്നില്ലെങ്കിൽ ആരാകും എന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല. ജോലി എന്തായിരിക്കുമെന്ന് പറയാൻ കഴിയില്ലന്നെയുള്ളൂ. പക്ഷേ പുള്ളി ഫോറിൻ രാജ്യത്തായിരിക്കും എന്ന് ഉറപ്പാണ്. അവിടുന്നിങ്ങോട്ട് ഒരിക്കലെങ്കിലും വന്നാൽ മാത്രമല്ലേ നമുക്ക് ജോലി എന്താണെന്ന് ചോദിക്കാൻ പറ്റുള്ളൂ”. രമേഷ് പിഷാരടി പറയുന്നു
Post Your Comments