വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് ഉണ്ണിമായ പ്രസാദ് . അഭിനയത്തിൽ മാത്രമല്ല , അസിസ്റ്റന്റ് ഡയറക്ടർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ, കാസ്റ്റിങ് ഡയറക്ടർ തുടങ്ങി പല റോളുകളിൽ ഉണ്ണിമായ തന്റെ സാനിധ്യം തെളിയിച്ചു കഴിഞ്ഞു. ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ ജോജി’ യിൽ ബിൻസി എന്ന കഥാപാത്രമായി എത്തി വീണ്ടും കയ്യടി നേടിയിരിക്കുകയാണ് ഉണ്ണി മായ.
എന്നാൽ തന്റെ കരിയറിൽ ഒരു ബ്രേക്ക് ആയത് ‘അഞ്ചാം പാതിര’ എന്ന ചിത്രമാണ് എന്ന് പറയുകയാണ് ഉണ്ണി മായ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിമായ ഇക്കാര്യം പറഞ്ഞത്.
ഉണ്ണിമായയുടെ വാക്കുകൾ
‘ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ബ്രേക്ക് ആയത് അഞ്ചാംപാതിര തന്നെയാണ്. നിർമാതാവായ ആഷിഖ് ഉസ്മാനാണ് എന്നെ വിളിച്ച് റോൾ പറയാനുണ്ടെന്ന് അറിയിച്ചത്. മിഥുന്റെ അടുത്തുനിന്ന് കഥ കേട്ടപ്പോൾ പിന്നെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ക്യാമറ ഷൈജു ഖാലിദ് ആയതുകൊണ്ട് ടെൻഷനില്ലായിരുന്നു. അദ്ദേഹത്തിന്റെ മുഖം നോക്കിയാൽ ഒരു ഷോട്ട് ഓക്കെ ആണോ, അല്ലയോ എന്നറിയാനാകും.
കാരണം, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാൻ സിനിമയിലേക്ക് വന്നത്. ഒരുപിടി സിനിമകൾ ഷൈജു ഖാലിദിനൊപ്പം ചെയ്യാനും സാധിച്ചു. അതുപോലെ ചാക്കോച്ചൻ ഭയങ്കര ജെം ആണ്. ചാക്കോച്ചൻ ഉണ്ടെങ്കിൽ നമ്മൾ എപ്പോഴും കംഫർട്ടബിളാണ്. സെറ്റിന്റെ വൈബ്തന്നെ മാറും. പോലീസ് കഥാപാത്രമായതിനാൽ അഞ്ചാം പാതിരയിലെ കാതറിനാകാൻ ഫിസിക്കൽ ട്രെയിനിങ് ചെയ്തിരുന്നു’ – ഉണ്ണി മായ പറഞ്ഞു.
.
Post Your Comments