CinemaGeneralLatest NewsMollywoodNEWS

ദിലീഷ് പോത്തനുമായി ഒന്നിച്ച്‌ അഭിനയിച്ചപ്പോൾ എനിക്ക് ആകെയുണ്ടായിരുന്ന പ്രശ്നം അതായിരുന്നു: കുഞ്ചാക്കോ ബോബൻ

പക്ഷേ കാര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ വിളി 'പോത്താ' എന്ന് തന്നെയാക്കി

ദിലീഷ് പോത്തൻ എന്ന സംവിധായകനെ ആദ്യം കണ്ടുമുട്ടിയപ്പോൾ തനിക്ക് ആശയകുഴപ്പമുണ്ടായെന്നും, പ്രായം കൊണ്ടും, സംവിധാനം ചെയ്യും മുൻപ് എട്ടു സിനിമയോളം അസിസ്റ്റൻറ് ചെയ്ത ദിലീഷ് തന്നേക്കാൾ എക്സ്പീരിയൻസ് കൊണ്ടും സീനിയറാണോ എന്ന തോന്നലുണ്ടായെന്നും എന്നാൽ രണ്ടു നിലയിലും ദിലീഷ് തന്നേക്കാൾ ജൂനിയറാണെന്ന് മനസ്സിലാക്കിയ താൻ ‘പോത്താ’ എന്നാണ് ഇപ്പോൾ വിളിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. കമൽ കെ.എം സംവിധാനം ചെയ്യുന്ന ‘പട’ എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ഈ സിനിമയിൽ തന്നെ ദിലീഷ് പോത്തനും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനായകനും ജോജു ജോർജ്ജും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ

‘പട’ എന്ന സിനിമയുടെ സെറ്റിൽ വച്ച് എനിക്ക് ദിലീഷ് പോത്തൻ്റെ വയസ്സ് ചോദിക്കേണ്ടി വന്നു. ദിലീഷ് എന്നേക്കാൾ സീനിയറായിരിക്കും എന്നൊരു തോന്നൽ. അതുകൊണ്ട് ‘പോത്തേട്ടാ’ എന്ന് വിളിക്കണോ എന്ന് ചിന്തിച്ചു. പക്ഷേ കാര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ വിളി ‘പോത്താ’ എന്ന് തന്നെയാക്കി. കാരണം സിനിമയിലെ എക്സ്പീരിയൻസ് കൊണ്ടും, പ്രായം കൊണ്ടും എന്നേക്കാൾ ജൂനിയറാണ് ദിലീഷ്.

കുഞ്ചാക്കോ ബോബനും ദിലീഷ് പോത്തനും ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുമ്പോൾ  ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കാൻ ഏറെ ആഗ്രഹമുള്ള നടൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ.

shortlink

Related Articles

Post Your Comments


Back to top button