ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് ‘കള’. ആദ്യം തിയേറ്ററിലെത്തി പിന്നീട് ഒടിടി റിലീസിനുമെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം തന്നെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് സുമേഷ് മൂർ. ഇപ്പോഴിതാ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തിൽ ലഭിച്ച അവസരം വേണ്ടെന്നു വെച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സുമേഷ് മൂർ. കാന്‍ ചാനല്‍സ് എന്ന വെബ്‌സെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മൂർ ഇക്കാര്യം തുറന്നു പറഞ്ഞത്.
കടുവ എന്ന ചിത്രത്തിൽ നായകൻ പൃഥ്വിരാജിൻ്റെ അടിയേറ്റ് വീഴണമായിരുന്നുവെന്നും കറുത്ത വര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരല്ലെന്നും മൂർ പറഞ്ഞു. കള എന്ന ചിത്രത്തിന്റെ ഭാഗമായതും തൻ്റെ കൃത്യമായ രാഷ്ട്രീയവുമായി സിനിമ ചേര്‍ന്നുനില്‍ക്കുന്നുവെന്ന് തോന്നിയതിനാലാണ് എന്നും മൂര്‍ പറയുന്നു.
മൂറിന്റെ വാക്കുകൾ
‘ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവെച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ, അതുവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. ‘- മൂർ വ്യക്തമാക്കി.
Leave a Comment