സിനിമകളിലെ നടന്മാർ തമ്മിൽ വ്യക്തി സ്നേഹം നിലനിൽക്കുന്നതിൽ പ്രധാന ഇടനിലക്കാരനായി നിൽക്കുന്ന ഒരു സൂപ്പർ താരമാണ് മൊബൈൽ ഫോണുകൾ. തൻ്റെ സിനിമ ജീവിതത്തിൽ ഫോൺ വിളികൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പങ്കുവയ്ക്കുകയാണ് സിദ്ദിഖ് .മമ്മൂട്ടി തൻ്റെ ഫോണിലേക്ക് വിളിക്കാറുണ്ടെങ്കിലും മോഹൻലാലിന് ആ പതിവ് ഇല്ലെന്നും തന്നെ നിരന്തരം വിളിക്കുന്ന വ്യക്തികളിൽ ഒരാളാണ് ബി ഉണ്ണികൃഷ്ണനെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ സിദ്ദിഖ് പറയുന്നു.
സിദ്ദിഖിന്റെ വാക്കുകൾ
“എൻ്റെ ഫോണിൽ എന്നെ ഏറ്റവും കൂടുതൽ വിളിക്കുന്നത് സംവിധായകൻ ബി.ഉണ്ണികൃഷ്ണനാണ്. തിരിച്ചും ഞാൻ അത് പോലെയാണ്. സായ് കുമാറിനേയും ഇടയ്ക്ക് വിളിക്കാറുണ്ട്. പക്ഷേ സായ് എന്നെ അങ്ങനെ വിളിക്കാറില്ല. നേരിൽ കാണുമ്പോൾ ഞാനത് പറയാറുണ്ട്. പക്ഷേ സിനിമയിലെ എൻ്റെ തിരക്ക് മാനിച്ചാണ് സായ് അങ്ങനെ വിളിക്കാത്തതെന്ന് മറുപടി പറയും. മമ്മുക്ക എന്നെ ഇങ്ങോട്ട് വിളിക്കാറുണ്ട്. പക്ഷേ ലാലിനെ ഞാൻ അങ്ങോട്ടാണ് വിളിക്കുന്നത്. ഇങ്ങോട്ട് അങ്ങനെ വിളിക്കാറില്ല. പക്ഷേ ലാൽ ഇങ്ങോട്ട് വിളിച്ചില്ലെങ്കിലും നമുക്ക് അങ്ങോട്ട് വിളിക്കാതിരിക്കാൻ കഴിയില്ല. അങ്ങനെയൊരു മനുഷ്യനാണ് ലാൽ. അയാളുടെ ലോകം എന്താണെന്ന് എനിക്ക് തന്നെ പിടി കിട്ടിയിട്ടില്ല. .ഒരിക്കൽ ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ച് എനിക്കൊരു തലവേദന വന്നു. ഞാൻ മാറിയിരുന്ന് റസ്റ്റ് ചെയ്തപ്പോൾ ലാൽ അടുത്ത് ‘ വന്നു ചോദിച്ചു ,എന്താ അണ്ണാ തലവേദനയാണോ? എങ്കിൽ നിങ്ങൾ ആ തലവേദന ഭംഗിയോടെ എൻജോയ് ചെയ്യൂ’ എന്നായിരുന്നു ലാലിൻ്റെ കമൻ്റ് . കുറച്ചു നേരം കണ്ണടച്ച് പിടിച്ച് ആ തലവേദന ആസ്വദിക്കൂവെന്ന് ലാൽ പറഞ്ഞപ്പോൾ ഇതെന്ത് മനുഷ്യനാണെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ എല്ലാ നെഗറ്റിവിറ്റികളെയും പോസിറ്റീവിക്കുന്ന വല്ലാത്തൊരു മനുഷ്യനാണ് ലാൽ”. സിദ്ദിഖ് പറയുന്നു
Post Your Comments