വീട്ടിലെത്തിയാൽ വാപ്പയുടെ കയ്യിൽ നിന്ന് വഴക്ക് കിട്ടുന്ന കുട്ടിയാണ് താനെന്നും, ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയാണ് മമ്മൂട്ടി തന്നെ ഏറ്റവും കൂടുതൽ വഴക്ക് പറയുന്നതെന്നും, തനിക്ക് മാത്രമല്ല ഭാര്യയുൾപ്പെടെ എല്ലാവർക്കും നിത്യവും കിട്ടുന്നതാണ് മമ്മൂട്ടിയുടെ ശകാരമെന്നും ഒരു മാധ്യിത്തിന് നൽകിയ അഭിമുഖ പരിപാടിയിൽ സംസാരിക്കവേ ദുൽഖർ പറയുന്നു. വീടിനെ റസ്പെക്റ്റ് ചെയ്യാതെ പെരുമാറിയാൽ അതും മമ്മൂട്ടിക്ക് ദേഷ്യം ഉണ്ടാക്കുന്ന കാര്യമാണെന്നും ദുൽഖർ പറയുന്നു.
“വാപ്പച്ചി ഏറ്റവും കൂടുതൽ വഴക്ക് പറയുന്നത് ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. ലൈറ്റ് അണയ്ക്കാതിരിക്കുക, എസി ഓഫാക്കാതിരിക്കുക, തുടങ്ങിയ കാര്യങ്ങളിൽ ഇന്നും എനിക്ക് വാപ്പച്ചിയുടെ കയ്യിൽ നിന്ന് വഴക്ക് കേൾക്കാറുണ്ട്. എനിക്ക് മാത്രമല്ല എന്റെ ഭാര്യക്കും കിട്ടാറുണ്ട്. പിന്നെ വീടിനെ ബഹുമാനിക്കാതെയിരുന്നാൽ വാപ്പച്ചിക്ക് ദേഷ്യം വരും. എല്ലാം നല്ല ചിട്ടയാണ്, കുട്ടിക്കാലം തൊട്ടെ ഞങ്ങളെ അങ്ങനെയാണ് വാപ്പച്ചി പഠിപ്പിച്ചത്. ചിലപ്പോഴൊക്കെ ചില തെറ്റുകൾ വരുത്താറുണ്ട്. അതിനൊക്കെ ഒരു മടിയുമില്ലാതെ വാപ്പച്ചി ചൂടാകാറുണ്ട്. ടിവിയുടെ റിമോർട്ട് കണ്ട്രോളർ കണ്ടില്ലെങ്കിലും ഇതാണ് അവസ്ഥ”. ദുൽഖർ പറയുന്നു
Post Your Comments