BollywoodGeneralLatest NewsMovie GossipsNEWS

മലൈക മുൻപ് എങ്ങനെയായിരുന്നുവെന്ന് എന്നെ ബാധിക്കുന്ന കാര്യമല്ല ; അർജുൻ കപൂർ

നിലവിൽ ലിവിങ് ടുഗദെർ റിലേഷനിലാണ് അർജുനും മലൈകയും

ബോളിവുഡിൽ ഏറെ ചർച്ച വിഷയമായ താര പ്രണയമാണ് നടൻ അർജുൻ കപൂറിന്റേതും മലൈക അറോറയുടെയും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് പ്രധാനാ ആകർഷണം. അർജുനെക്കാൾ പ്രായത്തിന് വളരെ മൂത്തയാളാണ് മലൈക. എന്നാൽ ഇരുവരുടെയും പ്രണയത്തിന് പ്രായം ഒരു തടസമായില്ലെന്നു മാത്രമല്ല രണ്ടാളും ലിവിങ് ടുഗദെറായി ജീവിക്കുകയുമാണ്. എന്നാൽ വിവാഹത്തെ കുറിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ഇരുവരും നടത്തിയിട്ടില്ല.

ഇപ്പോഴിതാ മലൈകയെ പ്രണയിക്കുന്നതിനെ കുറിച്ചും അവളുടെ മുന്‍കാല ബന്ധത്തെ കുറിച്ചും അര്‍ജുന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി വൈറലാവുന്നത്.

‘തന്റെ പങ്കാളിയുടെ ഭൂതകാലത്തെ താന്‍ ബഹുമാനിക്കുകയാണെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം കുട്ടികളെയാണ് ബാധിക്കുന്നത്. താനും സമാനമായ അവസ്ഥയിലൂടെ കടന്ന് വന്നതാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് കൂടുതലായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ പങ്കാളിയെയും അവരുടെ മുന്‍കാലങ്ങളെയും നമ്മള്‍ ബഹുമാനിക്കണം.മാന്യമായൊരു അതിര്‍ത്തി നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാറുണ്ട്. എന്റെ കരിയറിനെ ഈ ബന്ധം ബാധിക്കാന്‍ ഇടയാവരുത് എന്നേയുള്ളു. അതുകൊണ്ട് തന്നെ ചില അതിരുകള്‍ എപ്പോഴും സൃഷ്ടിക്കണം. നമ്മുടെ ബന്ധങ്ങളില്‍ എപ്പോഴും പ്രത്യേകമായൊരു ബഹുമാനവും ആദരവും കൊടുക്കണമെന്നും’ അര്‍ജുന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button