GeneralLatest NewsMollywoodNEWSSocial Media

സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ, ഞങ്ങൾക്കും ജീവിക്കണ്ടേ ? വിമർശകനോട് അമൃത

ആക്ഷേപിക്കുന്ന തരത്തിൽ കമൻ്റുമായി എത്തിയയാൾക്ക് മറുപടിയുമായി അമൃത

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു ഗായിക അമൃത സുരേഷും മുൻ ഭർത്താവ് ബാലയും. മകളായ അവന്തികയ്ക്ക് കോവിഡ് ആണെന്നും മകളെ കാണാൻ അമൃത തന്നെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ബാല രംഗത്തെത്തിയത് വലിയരീതിയിൽ വാർത്തയായിരുന്നു. എന്നാൽ അമൃത തൊട്ടുപിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വർത്തയാകുകയും ചെയ്തു. ഇപ്പോഴിതാ അമൃത പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സൈബറിടത്തിൻ്റെ ശ്രദ്ധ നേടുന്നത്.

ആക്ഷേപിക്കുന്ന തരത്തിൽ തൻ്റെ പോസ്റ്റിന് കമൻ്റുമായി എത്തിയ വ്യക്തിയ്ക്ക് രൂക്ഷമായി മറുപടി നൽകുകയും അതിന്റെ സ്ക്രീൻഷോർട്ടും അമൃത പങ്കുവെച്ചു.

ജീവിതം എന്താണെന്ന് മനസിലാക്കാതെ ജീവിക്കുകയാണെന്നും പതിനാറുകാരിയാണ് എന്നാണ് ഗായികയുടെ വിചാരമെന്നും കുഞ്ഞിനെ നോക്കി മര്യാദയ്ക്ക് ജീവിച്ചൂടേ എന്നുമൊക്കെയാണ് മിന്നാമിന്നി മിന്നാമിന്നി എന്ന അക്കൌണ്ടിൽ നിന്ന് വന്നിരിക്കുന്ന കമൻ്റിലുള്ളത്.

എന്നാൽ ഇയാൾക്ക് തക്ക മറുപടിയും അമൃത നൽകി. ‘കമൻ്റ്സ് എപ്പോഴും ഞാൻ സന്തോഷത്തോടെ മാത്രേ നോക്കാറുള്ളു. പക്ഷെ ഇത് കുറച്ചു കൂടി പോയി. സ്ക്രീൻഷോട്ട് ഷെയർ ചെയ്യണ്ടാ എന്ന് വിചാരിച്ചതാണ്. പക്ഷെ ഇതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ? ഫെയ്ക്ക് അക്കൌണ്ട് ആണെന്നാണ് തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും ..നിങ്ങൾക്ക് ഇത് കണ്ടിട്ട് എന്താ തോന്നുന്നത്? ഞാൻ മിണ്ടാതെ ഇരിക്കണോ? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങൾ തള്ളകൾക്കു ജീവിക്കണ്ടേ?’. അമൃത കുറിച്ചു.

നിരവധി ആരാധകരാണ് അമൃതയ്ക്ക് പിന്തുണയുമായി കമൻ്റ് ബോക്സിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button