
ജനപ്രിയ പരമ്പര ഉപ്പും മുളകിനും അപ്രതീക്ഷിതമായ ഒരു അന്ത്യമാണ് ഉണ്ടായത്. അഞ്ചുവർഷത്തെ സംപ്രേക്ഷണത്തിനു പിന്നാലെ പ്രേക്ഷകർക്ക് വിരസത ഉണ്ടായിത്തുടങ്ങുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉപ്പും മുളകും അവസാനിപ്പിച്ചത്. നീലുവിന്റെയും ബാലുവിന്റെയും അഞ്ചുമക്കളുടെയും കുടുംബജീവിതത്തെ അവതരിപ്പിക്കുന്ന ഈ പരമ്പര നിർത്തിയതിൽ ആരാധകർ നിരാശയിലായിരുന്നു. ഇപ്പോഴിതാ ഈ ഷോയെക്കുറിച്ചു തുറന്നു പറയുകയാണ് നിഷ സാരംഗ്.
read also: പ്രതിഫലം തരാതെ എന്നെ വഞ്ചിച്ചു ; വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെ
“വീട്ടിൽ ഞാൻ ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും വെക്കാൻ സമ്മതിക്കില്ല. കാരണം അത് കാണുമ്പോൾ എനിക്ക് വലിയ സങ്കടമാകുന്നു. മിസ് ചെയ്യുന്നു എന്ന വാക്കിൽ എത്രത്തോളം ഞാൻ ഇപ്പൊ അനുഭവിക്കുന്ന ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റും എന്ന് അറിയില്ല. കഴിഞ്ഞ അഞ്ച് വർഷം ഞാൻ നീലുവായി ജീവിക്കുകയായിരുന്നു. എന്റെ ജീവന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്,” നിഷ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments