
മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സാണ് ഉള്ളത്. സിനിമാ മേഖലയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമുള്ള വിശേഷങ്ങൾ താരം പങ്കുവക്കാറുണ്ട്.
നസ്രിയ പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ലോക്ക്ഡൗണ്‍ സെല്‍ഫിയെന്നാണ് നസ്രിയ എഴുതിയിരിക്കുന്നത്. ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിലാണ് നസ്രിയയുളളത്.
കയ്യിൽ ഫോണും പിടിച്ച് കിടിലൻ ലുക്കിലാണ് നസ്രിയ പുതിയ ചിത്രങ്ങളിലുളളത്. നസ്രിയയുടെ ഫൊട്ടോയ്ക്ക് അനുപമ പരമേശ്വരൻ, റിമി ടോമി എന്നിവർ കമന്റ് ചെയ്തിട്ടുണ്ട്. ‘പ്രെറ്റി’ എന്നായിരുന്നു അനുപമയുടെ കമന്റ്.
നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. നാനിയുടെ നായികയായിട്ടാണ് നസ്രിയ തെലുങ്കില്‍ അഭിനയിക്കുന്നത്. വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
https://www.instagram.com/p/CPKmbSIp2gb/?utm_source=ig_web_copy_link
Post Your Comments