![](/movie/wp-content/uploads/2021/05/meenakshi.jpg)
അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളാകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. അത്തരത്തിൽ നിരവധി ആരാധകരുള്ള ഒരു താര പുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും മീനാക്ഷി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. അടുത്തിടയിൽ നടനും സംവിധായകനുമായ നാദിർഷായുടെ മകളും കൂട്ടുകാരിയുമായ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മീനാക്ഷിയുടെ മറ്റൊരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു നൃത്ത വീഡിയോയാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തച്ചുവടുകൾ വച്ചത്. മെയ്‌വഴക്കത്തോടെയുളള മീനാക്ഷിയുടെ ഡാൻസ് കണ്ട് അതിശയത്തോടൊപ്പം സന്തോഷവും പങ്കിടുകയാണ് താരപുത്രിയുടെ ആരാധകർ. നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദും കമന്റ് ഇട്ടിട്ടുണ്ട്.
https://www.instagram.com/p/CPH_ZdgJdhq/?utm_source=ig_web_copy_link
Post Your Comments