GeneralLatest NewsMollywoodNEWSSocial Media

എന്റെ അനിയത്തിയെ തൊട്ടുകളിച്ചാൽ മുഖം ഇടിച്ചു പരത്തും ; പൊട്ടിത്തെറിച്ച് അഹാന

ഹൻസിക കൃഷ്ണയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ ഹേറ്റ് പേജ് തുടങ്ങിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് അഹാന

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരകുടുംബമാണ് അഹാന കൃഷ്ണന്റേത്. നിരവധി സൈബർ ആക്രമണങ്ങൾക്കും നടിയും കുടുംബവും ഇരയാക്കപ്പെടാറുണ്ട്. ഇത്തരക്കാരെ ശക്തമായ രീതിയിൽ അഹാനയും കുടുംബവും നേരിടാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ ഇളയ അനുജത്തി ഹൻസിക കൃഷ്ണയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ ഹേറ്റ് പേജ് തുടങ്ങിയതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഹാന. ഹൻസികയെ തൊട്ടുകളിച്ചാൽ മുഖം ഇടിച്ചു പരത്തും എന്ന് അഹാന പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അഹാനയുടെ പ്രതികരണം.

അഹാനയുടെ വാക്കുകൾ

‘സാധാരണ ഇത്തരം പ്രവർത്തികൾ കാര്യമായി എടുക്കാത്തയാളാണ് താൻ, പക്ഷെ അനുജത്തിമാരെ, പ്രത്യേകിച്ചും 15 വയസ്സ് മാത്രമുള്ള ഹൻസികയെ തൊട്ടുകളിച്ചാൽ, മുഖം ഇടിച്ചു പരത്തും എന്ന് അഹാന. എന്നാൽ പ്രതികരിച്ചിട്ടും തീർത്തും കൂസലില്ലാതെ മട്ടിലാണ് ഈ പേജ് നടത്തിപ്പുകാർ. ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ കഴിയാത്ത വിധമാണ് ഹേറ്റ് പേജിന്റെ സെറ്റിംഗ്സ്. അതുകൊണ്ട് സെർച്ച് ചെയ്ത് കണ്ടുപിടിക്കുകയെ വഴിയുള്ളൂ. hansikakrishna_haters എന്ന പേരിലാണ് പേജ്. ‘റിപ്പോർട്ട്’ ചെയ്തതിൽ പിന്നെയും ആ പേജ് തുടർന്നു. പേജ് ‘പ്രൈവറ്റ്’ ആയി മാറി.

അതായത് പോസ്റ്റുകൾ കാണണമെങ്കിൽ അവർക്ക് ഫോളോ റിക്വസ്റ്റ് അയക്കണം. ആ രീതിയിലും ഫോളോവേഴ്‌സിനെ കൂട്ടാനുള്ള കുടില തന്ത്രമാണത്. സംഭവം സ്റ്റോറി ആക്കി അഹാന പോസ്റ്റ് ചെയ്തതിൽ പിന്നെ 34 പോസ്റ്റുകൾ എന്നത് അഞ്ചായി ചുരുങ്ങി. ഡിലീറ്റ് ചെയ്തതല്ല, ആർകൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണ്. അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിനുള്ളിൽ. തന്നെ ബുദ്ധിമുട്ടിച്ചതെങ്ങനെയാണോ, അതുപോലെയാവും ഇത് നടത്തുന്നയാൾ ഒരുപക്ഷെ വീട്ടിലും പെരുമാറുക. അയാളുടെ വീട്ടുകാരെ ഓർത്ത് സഹതാപം തോന്നുന്നു, ഇത്തരം ചിന്താഗതിപുലർത്തുന്നയാൾക്കൊപ്പം എന്നും ജീവിക്കേണ്ടി വരുന്നത് എന്തൊരാവസ്ഥയാണ് എന്ന് അഹാന.

മാത്രവുമല്ല, സംഭവം നിയമത്തിന്റെ വഴിയേ നീങ്ങിയാൽ പേജ് നടത്തുന്നയാൾക്ക് വെറുതെ പോകാൻ പറ്റില്ല. ഹൻസിക മൈനർ ആണ്. പ്രായപൂർത്തിയാവാത്ത ആളുടെ പേരിൽ ഇത്തരം പ്രവർത്തികൾക്കൊരുമ്പെട്ടാൽ കേസ് മറ്റൊരു വഴിക്കു പോകും. പേജ് ‘റിപ്പോർട്ട്’ ചെയ്യാൻ സഹായിച്ചവർക്കെല്ലാം നന്ദിയും അഹാന അറിയിച്ചു .

shortlink

Related Articles

Post Your Comments


Back to top button