പത്തൊമ്പതാമത്തെ വയസിൽ ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭിണിയായെന്ന് പ്രശസ്ത ഗായിക അമേരിക്കന്‍ ഗായിക ലേഡി ഗാഗ. ഇത്രയും വർഷം കഴിഞ്ഞിട്ടും തന്നെ ആ സംഭവം മാനസികമായി വേട്ടയാടുകയാണെന്നും ലേഡി ഗാഗ പറയുന്നു. സംഗീതലോകത്തേത്ത് ചുവടുവച്ചുതുടങ്ങിയ സമയത്ത് ഒരു നിർമാതാവാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ഗാഗ പറയുന്നു. ആപ്പിൾ ടിവി പ്ലസിന്റെ സിരീസ് ആയ ‘ദി മി യു കാണ്ട് സീ’യിലാണ് ലേഡി ഗാഗയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ലേഡി ഗാഗയുടെ വാക്കുകൾ
“എനിക്കന്ന് 19 വയസായിരുന്നു. സംഗീത ലോകത്ത് പ്രവർത്തിച്ച് വരുന്ന സമയം. തുണി അഴിക്കാനാണ് ഒരു നിർമാതാവ് എന്നോട് ആവശ്യപ്പെട്ടത്. പറ്റില്ലെന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും പോയി. അവരെന്നോട് പറഞ്ഞു എന്റെ സംഗീതം നശിപ്പിക്കുമെന്ന്, വീണ്ടും വീണ്ടും അവർ ഇതെന്നോട് ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. ഞാൻ ആകെ മരവിച്ച അവസ്ഥയിലായിരുന്നു.. എനിക്ക് എനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ല.” കരച്ചിലോടെ ഗാഗ പറയുന്നു.
തന്നെ ബലാത്സംഗത്തിന് ഇരയാക്കിയ വ്യക്തിയുടെ പേര് മുപ്പത്തിയഞ്ചുകാരിയായ ഗാഗ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. ആ വ്യക്തിയെ ഒരിക്കൽ കൂടി കാണാൻ പോലും താൻ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാൽ തന്നെ ആ പേര് താൻ ഇനിയും സമൂഹത്തിന് മുന്നിൽ നിന്നും മറച്ചുവെക്കുമെന്നും ഗാഗ പറഞ്ഞു.
ഗർഭിണിയായ തന്നെ ആ നിർമാതാവ് തന്റെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് പോയി, മാസങ്ങളോളം താൻ സ്റ്റുഡിയോയിൽ അടച്ചിരുന്നു. ഈ സംഭവമുണ്ടായി വർഷങ്ങൾക്കിപ്പുറമാണ് മാനസികമായി തകർന്നുപോകുന്ന അവസ്ഥയിലേക്ക് താൻ എത്തിയതെന്ന് ഗാഗ പറയുന്നു.
ആശുപത്രിയിൽ തന്നെ എത്തിച്ചുവെന്നും അവിടെ നിന്നാണ് തനിക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ ആണെന്ന് തിരിച്ചറിയുന്നതെന്നും ഗാഗ പറയുന്നു. തന്റെ മാനസിക നില തകർന്നുവെന്നും വർഷങ്ങളോളം താൻ പഴയ ആ പെൺകുട്ടിയായിരുന്നില്ലെന്നും ഗാഗ വ്യക്തമാക്കി.
നിങ്ങൾ പോകുന്നിടത്തെല്ലാം ഒരു കറുത്ത മേഘം നിങ്ങളെ പിന്തുടരുകയും ജീവിച്ചിരിക്കാൻ യോഗ്യതയില്ലാത്തവളാണ് നീയെന്ന് ഓർമിപ്പിക്കുകയും മരിക്കുകയാണ് നല്ലതെന്ന് പറയുകയും ചെയ്യുന്ന അവസ്ഥയെന്നാണ് തന്റെ അക്കാലത്തെ മാനസികാവസ്ഥയെക്കുറിച്ച് ഗാഗ പറയുന്നത്. ആ മാനസികനിലയിൽ നിന്നും രക്ഷതേടാൻ രണ്ടര വർഷത്തോളം തെറാപ്പി ചെയ്യേണ്ടി വന്നെന്നും അവിചാരിതമായി മനസിലേക്ക് വീണ്ടുമെത്തുന്ന ഓർമ്മയുടെ നടുക്കത്തിൽ പിന്നീടും പെട്ടുപോയിട്ടുണ്ടെന്നും ഗാഗയുടെ വാക്കുകൾ.
സഹാനുഭൂതി പിടിച്ചുപറ്റാനല്ല ഈ തുറന്നുപറച്ചിലെന്നും മറ്റുള്ളവരിൽ സഹാനുഭൂതിയുണ്ടാക്കാൻ ആണെന്നും ഗാഗ പറയുന്നു. മറ്റാരോടെങ്കിലും നിങ്ങളുടെ ഹൃദയം തുറക്കൂ, കാരണം ഞാൻ നിങ്ങളോട് പറയുന്നു, ഞാനിതിലൂടെ കടന്ന് പോയതാണ്…ആളുകൾക്ക് സഹായം ആവശ്യമാണ്.. ഗാഗ വ്യക്തമാക്കുന്നു.
Post Your Comments