CinemaGeneralLatest NewsMollywoodNEWSSocial Media

‘ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തൊട്ടെടോ ‘ ; തരുൺ മൂർത്തിയെ അഭിനന്ദിച്ച് സുരേഷ് ഗോപി

ചിത്രത്തിൽ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് സുരേഷ് ഗോപി

ബാലു വർഗ്ഗീസ്, ലുക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം ഇതൊനൊടകം നേടിയിട്ടുള്ളത്. ഇപ്പോഴിതാ സിനിമയെയും സംവിധായകൻ തരുൺ മൂർത്തിയെയും അഭിനന്ദിച്ചുകൊണ്ട് നടൻ സുരേഷ് ഗോപി പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തരുൺ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

”ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തൊട്ടെടോ അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ സംസാരിച്ച രാഷ്ട്രീയത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാന്‍ ചെയ്യും” എന്ന് സുരേഷ് ഗോപി പറഞ്ഞതായി തരുണ്‍ മൂര്‍ത്തി കുറിക്കുന്നു.

”തരുൺ മൂർത്തിയെ വിളിച്ച് സംസാരിച്ചു. സിനിമ വളരെ മികച്ചതായിരുന്നു, മാത്രമല്ല അതിന്റെ രചനയും സംവിധാനവും ഒരുപോലെ പ്രശംസനീയമാണ്. ശ്രദ്ധേയവും ഫലപ്രദവുമായ നിർമ്മാണം ഞാൻ പൂർണ്ണമായും ആസ്വദിച്ചു. പ്രസാന്ത്, ഇർഷാദ്, ബിനു പപ്പു, ബാലു വർഗ്ഗീസ്, ലുക്മാൻ, വിനായകൻ, തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, ” എന്നാണ് സുരേഷ് ​ഗോപി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും.

 

shortlink

Related Articles

Post Your Comments


Back to top button