മോഹൻലാലിനെ കുറിച്ച് അശ്ലീല കമന്റിട്ട യുവാവിനെ ‘എയറിൽ’ കയറ്റി സീനത്ത്

'ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ?' എന്ന യുവാവിന്റെ കമന്റിനു മാസ് മറുപടി നൽകി സീനത്ത്

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാളാണിന്ന്. താരത്തിനു ആശംസകൾ നേർന്ന് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. മോഹൻലാലിനു പിറന്നാൾ ആശംസ നേർന്ന നടി സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ട യുവാവിനു കിടിലൻ മറുപടി നൽകി സീനത്ത്. സീനത്തിന്റെ മറുപടി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

Also Read:ശിശുക്ഷേമ വകുപ്പിന്റെ പോസ്റ്റിനു ‘മര്യാദ’ കമന്റിട്ട യുവാവിന് മാസ് മറുപടി നൽകി ഷെയിൻ നിഗം

‘മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ്‌ ഉള്ളതുപോലെ.. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു.’- എന്നായിരുന്നു സീനത്തിന്റെ പിറന്നാളാശംസാ പോസ്റ്റ്.

ഇതിനു മഹമൂദ് വൈ എം എന്ന യുവാവിന്റെ അശ്ലീമ കമന്റിനു സീനത്ത് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘സ്ത്രീ കളോട് ഒരു വെക്ക്നെസ് ആണെന്ന് കേട്ടിട്ടുണ്ട് ചേച്ചിക്ക് വല്ല അനുഭവും ഉണ്ടായിട്ടുണ്ടോ?’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനെതിരെ നിരവധിയാളുകൾ രംഗത്തെത്തി. മോഹൻലാൽ ഫാൻസും രംഗത്തെത്തി. കൃത്യ മറുപടി നൽകിയത് സീനത്ത് ആയിരുന്നു.

‘പുരുഷന് സ്ത്രീ എന്നും ഒരു വീക്ക്‌നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് അല്ലെ? എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിനു ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമുണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അപ്പോൾ ഇനിയുള്ള സമയം മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാതെ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കാൻ നോക്കാം, നല്ലതിനു വേണ്ടി പ്രാർത്ഥിക്കാം’- എന്നായിരുന്നു സീനത്തിന്റെ മറുപടി.

Share
Leave a Comment