‘പറവ’ എന്ന ഒറ്റ സിനിമ കൊണ്ട് സംവിധായകനെന്ന നിലയിലും നിരവധി സിനിമകളിലെ കഥാപാത്രങ്ങളാലും പ്രേക്ഷകരെ വിസ്മയിച്ചു കൊണ്ടിരിക്കുന്ന താരമാണ് സൗബിൻ ഷാഹിർ. നടനാവും മുൻപേ സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി ജോലി ചെയ്ത സൗബിൻ ഷാഹിർ തനിക്ക് സിനിമയിൽ നിന്ന് ആദ്യമായി ലഭിച്ച വേതനത്തെക്കുറിച്ച് തുറന്നു പറയുകയാണ്. സംവിധായകൻ ഫാസിൽ തനിക്ക് നൽകിയ പ്രതിഫലം അതേ പോലെ വാപ്പയ്ക്ക് നൽകിയെന്നും പക്ഷേ അതിൽ രസകരമായ മറ്റൊരു ട്വിസ്റ്റ് ഉണ്ടെന്നും സൗബിൻ പറയുന്നു.
“ക്രോണിക് ബാച്ചിലറിലാണ് എനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നത്. ആ സിനിമയുടെ പ്രൊഡക്ഷൻ കണ്ട്രോളർ എൻ്റെ വാപ്പയായിരുന്നു. ഞാൻ എഡിയായി ജോലി നോക്കിയ ചിത്രത്തിൽ നിന്ന് എനിക്ക് അന്ന് ലഭിച്ചത് 2000 രൂപയാണ്. ക്രോണിക് ബാച്ചിലറിൻ്റെ നിർമ്മാതാവായ സംവിധായകൻ ഫാസിൽ സാറാണ് എനിക്ക് ആദ്യമായി പ്രതിഫലം നൽകിയത്. ‘ഇവന് പൈസ ഒന്നും കൊടുക്കേണ്ട’ എന്ന് വാപ്പ പറഞ്ഞെങ്കിലും, ഞാൻ ചെയ്ത ജോലിക്ക് ഫാസിൽ സാർ എനിക്ക് കൃത്യമായ വേതനം തന്നു. അത് ഞാൻ അത് പോലെ വാപ്പയുടെ കയ്യിൽ കൊടുത്തു. അത് കഴിഞ്ഞാണ് ട്വിസ്റ്റ്. 2000 രൂപ കൊടുത്തിട്ട്, വാപ്പയുടെ കയ്യിൽ നിന്ന് നാലായിരം രൂപ വാങ്ങി ഞാൻ ആ സിനിമ കഴിഞ്ഞപ്പോൾ ടൂർ പോയി”.
Post Your Comments