‘വിജയനാ, എന്തൊക്കെയുണ്ടെടോ’ എന്ന് സ്വാതന്ത്യ്രത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്ന പ്രിയ സുഹൃത്തിനെക്കുറിച്ചു മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പങ്കുവച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ പിണറായിയുടെ അടുത്ത സുഹൃത്തായ നടനാരെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.
സിനിമയിലും സീരിയലിലും സജിവമായ ജയകൃഷ്ണനാണ് പിണറായിയുടെ അടുത്ത സുഹൃത്ത്. ജയകൃഷ്ണന്‍ അഭിനയിക്കുന്ന പുതിയ ചിത്രം ഒരു ത്വാതിക അവലോകനത്തിന്റെ സംവിധായകനായ അഖില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചുണ്ടായ സംഭവത്തിനൊപ്പമാണ് ഈ സൗഹൃദത്തെക്കുറിച്ചു പങ്കുവച്ചത്. പിണറായി വിജയന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ജയകൃഷ്ണന് ക്ഷണമുണ്ടായിരുന്നു എന്നും അഖില്‍ പറയുന്നു.
read also: ഭർത്താവിന് പിന്നാലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയും നഷ്ടപ്പെട്ടു; വേദനയോടെ നടി മേഘ്ന രാജ്
അഖില്‍ മാരാരുടെ കുറിപ്പ്
ലാലേട്ടന്‍ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജ്യേഷ്ഠനാണ്…മറ്റാരുമല്ല ഞങ്ങളുടെ ജയേട്ടന്‍ നിങ്ങളുടെനടന്‍ ജയകൃഷ്ണന്‍. ഷൂട്ടിങ് സമയത്ത് ജയേട്ടന്റെ ഫോണ്‍ എന്റെ കയ്യിലാണ്..അതില്‍ ഒരു കോള്‍ വരുന്നു..ആദ്യം ബെല്‍ അടിച്ചു നിന്നപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചില്ല..രണ്ടാമതും ബെല്ലടിച്ചപ്പോള്‍ അത്യാവശ്യം ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ ഫോണില്‍ പേര് നോക്കി..പേര് വായിച്ചു ഞാന്‍ ഞെട്ടി..പിണറായി വിജയന്‍ CM കോളിങ്….
തുടര്‍ച്ചയായി 2 തവണ പിണറായി വിജയനെ പോലൊരു മനുഷ്യന്‍ വിളിക്കുന്നോ…ഞാനിത് സെറ്റില്‍ മറ്റൊരു നടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തമാശ ആയി അതിപ്പോ ആരുടെ നമ്ബര്‍ വേണമെങ്കിലും അങ്ങനെ സേവ് ചെയ്യാമല്ലോ എന്ന് പറഞ്ഞു. എന്നാല്‍ പിന്നീടാണ് ഞാന്‍ ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടുതല്‍ അറിയുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ ഞാന്‍ ജയേട്ടന്റെ വീട്ടില്‍ ആണ്..
ഏതാണ്ട് 11 മണി ആയപ്പോള്‍ ജയേട്ടന്‍ സഖാവിനെ വിളിച്ചു.. അദ്ദേഹം എടുത്തില്ല..
5 മിനിറ്റിനുള്ളില്‍ തിരികെ വിളി വന്നു..
ജയാ…ചെയ്തു തന്ന സഹായങ്ങള്‍ക്ക് ഒരായിരം നന്ദി…
പിണറായി സഖാവിന്റെ ശബ്ദം ഫോണില്‍ മുഴങ്ങുമ്ബോള്‍ എനിക്കത് വ്യക്തമായി കേള്‍ക്കാം…
ജയേട്ടന്‍ കളി കൂട്ടുകാരോട് എന്ന പോലെ വിജയേട്ടാ നമ്മള്‍ 100 അടിക്കും…
ആ സമയം 90 സീറ്റില്‍ ആണ് LDF മുന്നേറ്റം..
എന്തായാലും ഇവര്‍ക്കിടയില്‍ ഉള്ള ബന്ധം എന്നെ അദ്ഭുതപെടുത്തുന്നതാണ്..
ഇന്ന് സത്യ പ്രതിജ്ഞയ്ക്ക് മുന്‍ നിരയില്‍ ജയേട്ടനും പിണറായിയുടെ ഏറ്റവും വേണ്ടപ്പെട്ടവരില്‍ ഒരാളായി ഉണ്ടായിരുന്നു. മകളുടെ കല്യാണത്തിന് ജയേട്ടന്‍ പങ്കെടുത്തില്ല, എങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരില്‍ ജയേട്ടനും ഉണ്ടായിരുന്നു. ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നതും സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്…
Post Your Comments