CinemaGeneralMollywoodNEWS

ആദ്യമായി സാരിയുടുത്ത് സ്ലോമോഷനിൽ വരുമ്പോൾ അദ്ദേഹം മുന്നിൽ: വേറിട്ട അനുഭവം പങ്കുവെച്ചു നിഖില വിമൽ

സിനിമയുടെ ലൊക്കേഷനിലേക്ക് സത്യൻ അങ്കിൾ വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു

ബാലതാരമായി മലയാള സിനിമയിൽ സത്യൻ അന്തിക്കാട് അവതരിപ്പിച്ച നിഖില വിമൽ ഇപ്പോഴത്തെ മുഖ്യധാര സിനിമയിലെ മുൻനിര നായികയാണ്. ‘ഭാഗ്യദേവത’  എന്ന ചിത്രത്തിൽ ജയറാമിൻ്റെ കുഞ്ഞനിയത്തിയുടെ വേഷത്തിലെത്തിയ നിഖില വിമൽ താൻ ആദ്യമായി നായികയായി അഭിനയിച്ച ചിത്രത്തിലേക്ക് സത്യൻ അന്തിക്കാട് വന്നപ്പോഴുണ്ടായ വേറിട്ട അനുഭവം ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്. ബാലതാരത്തിന് പുറമേ സത്യൻ അന്തിക്കാടിൻ്റെ ചിത്രത്തിൽ നായികയായും നിഖില വിമൽ അഭിനയിച്ചു കഴിഞ്ഞു .

“ഞാൻ സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി സാരിയുടുത്തത്. ‘ലവ് 24×7’ എന്ന ചിത്രത്തിൽ. അഭിനയിക്കുന്ന സമയത്ത് മറക്കാൻ കഴിയാത്ത ഒരു അനുഭവമുണ്ടായി. സിനിമയുടെ ലൊക്കേഷനിലേക്ക് സത്യൻ അങ്കിൾ വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാൻ മേക്കപ്പൊക്കെ ഇട്ടു ഷോട്ടിന് റെഡിയായി നിൽക്കുകയാണ്. സ്ലോ മോഷനിൽ വരുന്ന ഒരു ഷോട്ടാണ് എടുക്കേണ്ടത്. സത്യൻ അങ്കിളിന് മുന്നിൽ ആ രീതിയിലൊക്കെ വരുന്നത് എനിക്ക് മരിക്കുന്നതിന് തുല്യമാണ്. ഞാൻ റിഹേഴ്സൽ എടുത്തു നോക്കിയപ്പോൾ എൻ്റെ മുന്നിൽ അങ്കിൾ നിൽക്കുന്നു. ഞാൻ നേരേ അവിടുന്നൊരു ഓട്ടം ഓടി പിന്നെ എവിടയാ പോയി നിന്നതെന്നറിയില്ല”. നിഖില വിമൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button