അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മെഗാ സ്റ്റാർ മോഹൻലാലിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. എന്നാൽ ഇത്തവണയും ചെന്നൈയിലാണ് നടന വിസ്മയമായം മോഹൻലാൽ ജന്മദിനം ആഘോഷിച്ചത്. ഈ ലോക്ക്ഡൗണിലും മോഹൻലാൽ ചെന്നൈയിലെ വീട്ടിൽ വളരെ വേണ്ടപ്പെട്ടവരുടെ കൂടെയാണ് തന്റെ പിറന്നാൾ ആഘോഷിച്ചത്.
വലിയ ആഘോഷങ്ങളൊന്നും ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ചെറിയ രീതിയിൽ അദ്ദേഹം ഇത്തവണയും ജന്മദിനം ആഘോഷിച്ചു. അതേസമയം മോഹൻലാലിന്റെ അടുത്ത സുഹൃത്ത് സമീർ ഹംസ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
Leave a Comment