ചെന്നൈ: മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം എഡിഷന്റെ ഷൂട്ടിങ് തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞതിനെ തുടർന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. ചെന്നൈയിലെ ഷൂട്ടിങ് സൈറ്റില്‍ ടെക്നീഷ്യന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഷൂട്ടിങ്ങ് സെറ്റ് പൂട്ടി സീല്‍ ചെയ്തത്.
ഇതിനിടയിൽ ഷോ താൽക്കാലികമായിട്ടാണ് നിർത്തിയിരിക്കുന്നതെന്നും മത്സരാത്ഥികളെ തനിച്ച് ഫോണൊന്നും കൊടുക്കാതെ ഹോട്ടൽ റൂമുകളിൽ താമസിപ്പിച്ചിരിക്കുന്നത് അതിന്റെ ഭാഗമായിട്ടാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടയിൽ ഹോട്ടലിലെത്തിയ മത്സരാർത്ഥികൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നതായും ചില യുട്യൂബ് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
മത്സരാർത്ഥികൾ താമസിക്കുന്ന ഹോട്ടലിൽ നിന്നുമാണ് ഇതുസംബന്ധിച്ച വിവരം പുറത്തായതെന്നാണ്. സ്ത്രീ മത്സരാത്ഥികൾ അടക്കമുള്ളവർ തമ്മിൽ കയ്യേറ്റമുണ്ടായെന്നും മത്സരാർത്ഥികളിൽ ഒരാളായ ഋതു മന്ത്രയ്ക്ക് പരിക്കേറ്റെന്നുമാണ് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഋതു മന്ത്രയുടെ അമ്മയുടെതെന്ന രീതിയിൽ ഒരു ഓഡിയോയും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. അവരെ ഹൗസിനുള്ളിൽ നിന്നും മാറ്റിയെന്നും ഹോട്ടൽ മുറിയിലാണുള്ളതെന്നും ഓഡിയോയിൽ പറയുന്നുണ്ട്. പ്രചരിക്കുന്ന മറ്റ് വാർത്തകളെ കുറിച്ച് അണിയറ പ്രവർത്തകരോട് ചോദിച്ചിട്ടുണ്ടെന്നും ഇവരുടെ ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, മത്സരാർത്ഥികൾ തമ്മിൽ പ്രശ്നമൊന്നുമില്ലെന്നാണ് ബിഗ് ബോസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഋതു മന്ത്രയ്ക്ക് പരിക്ക് പറ്റിയത് അവസാനത്തെ ടാസ്കിൽ അനൂപുമൊത്ത് മത്സരിച്ചപ്പോഴായിരുന്നുവെന്നും ബിഗ് ബോസ് ആരാധകർ ചൂണ്ടികാണിക്കുന്നു.
Post Your Comments