മലയാള സിനിമയിലെ രാഷ്ട്രീയ തരംതിരിവുകളെക്കുറിച്ചു സംവിധായകനും നടനുമായ മേജര്‍ രവി. നിങ്ങളൊരു മാര്‍ക്സിസ്റ്റുകാരനാണെങ്കില്‍ എന്തും ചെയ്യാം എന്ന പ്രവണതയാണ് മലയാള സിനിമയിലുളളതെന്ന് മേജര്‍ രവി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിലെ ‘ചോയ്ച്ച് ചോയ്ച്ച് പോവാം’ എന്ന പരിപാടിയിലായിരുന്നു മേജർ രവി ഇത് പങ്കുവച്ചത്.
” ഗണേഷ് കുമാറിനു വേണ്ടി പ്രചരണത്തിനിറങ്ങാം, പക്ഷേ കൃഷ്ണകുമാറിനു വേണ്ടി സംസാരിച്ചാല്‍ ഉടനെ വര്‍ഗീയവാദിയാക്കും. ബി.ജെ.പി പ്രസിഡന്റായിരുന്ന സമയത്ത് തൃപ്പൂണ്ണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നു.” മേജര്‍ രവി പറഞ്ഞു.
ബി.ജെ.പി.നേതൃത്വവുമായി വലിയ ബന്ധമുണ്ടായിരുന്ന മേജര്‍ രവി കഴിഞ്ഞ വര്ഷം രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തത് വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.
Post Your Comments