GeneralLatest NewsMollywoodNEWS

ഭർത്താവിന് പിന്നാലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയും നഷ്ടപ്പെട്ടു; വേദനയോടെ നടി മേഘ്ന രാജ്

ഒരുപാട് നഷ്ടങ്ങള്‍. ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല,

മലയാളികളുടെ പ്രിയനടിയാണ് മേഘ്ന രാജ്. കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോ​ഗം. ഈ ആഘാതത്തിൽ നിന്നും താരകുടുംബം മുക്തമായിട്ടില്ല. ഇപ്പോഴിതാ മേഘ്ന രാജിനെ തേടി മറ്റൊരു മരണവാര്‍ത്ത കൂടി എത്തുകയാണ്. താരത്തിന്റെ വളര്‍ത്തുനായ ബ്രൂണോയാണ് വിടവാങ്ങിയത്. താരം തന്നെയാണ് ബ്രൂണോയുടെ മരണത്തെക്കുറിച്ച്‌ ആരാധകരെ അറിയിച്ചത്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും തന്റെ മകനൊപ്പം ബ്രൂണോ കളിക്കുന്നതു കാണാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ബ്രൂണയുടെ ചിത്രത്തിനൊപ്പം താരം കുറിച്ചു.

read also: സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും; അശ്വതി ശ്രീകാന്ത്

‘ഒരുപാട് നഷ്ടങ്ങള്‍. ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയര്‍ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാല്‍ ജൂനിയര്‍ ചിരുവിനോട് അവന്‍ വളരെ സൗമ്യനായിരുന്നു. ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടില്‍ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങള്‍ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോള്‍ ചീരുവിനൊപ്പമാണെന്ന്, എല്ലായ്‌പ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്. ‘ താരം കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button