മോഹൻലാൽ എന്ന നടൻ്റെ സിനിമാ കരിയറിൽ എന്നുമൊരു പൊൻതൂവലായി വിടർന്നു നിൽക്കുന്ന ‘പുലിമുരുകൻ’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ലൊക്കേഷനിൽ നടന്ന വേറിട്ട ഒരു സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വൈശാഖ്. സിനിമ പരാജയപ്പെട്ടാൽ താൻ സംവിധാന പണി നിർത്തുമെന്ന് പറഞ്ഞപ്പോൾ മോഹൻലാൽ എന്ന നടൻ അഭിനയവും അവസാനിപ്പിക്കുമെന്ന് പറഞ്ഞത് തനിക്ക് വലിയ ഷോക്കായിപ്പോയെന്നും ഒരു അഭിമുഖ പരിപടിയിൽ സംസാരിക്കവേ വൈശാഖ് പങ്കുവയ്ക്കുന്നു
“പുലിമുരുകൻ ചെയ്യുമ്പോൾ വിശ്രമവേളയിൽ പാറപ്പുറത്ത് ഞാനും ലാലേട്ടനും കൂടി ആകാശം നോക്കി കിടക്കുകയാണ്. ആ സമയം ഞാൻ ലാലേട്ടനോട് ചോദിച്ചു. ഈ സിനിമ രക്ഷപ്പെടുമോ? ഇത് ആളുകൾ ഏറ്റെടുക്കുമോ? അപ്പോൾ ലാലേട്ടൻ പറഞ്ഞു. ‘ഇത് ഹിറ്റാവാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല’. പക്ഷേ ലാലേട്ടാ ഇത് ബോക്സ് ഓഫീസിൽ വിജയിച്ചില്ലേൽ ഞാൻ ഈ പണി നിർത്തുമെന്നു ഞാൻ എൻ്റെ ഭാഗം വ്യക്തമാക്കിയപ്പോൾ ഉടനടി ലാലേട്ടൻ്റെ മറുപടിയും വന്നു. ഞാനും അഭിനയം നിർത്തും. ഞാൻ ചാടിയെഴുന്നേറ്റ് പറഞ്ഞു, എനിക്ക് ഇത് ഇല്ലെങ്കിലും വേറേ പണിക്ക് പോയി ജീവിക്കാം. ഇതോടെ ലാലേട്ടൻ അഭിനയം നിർത്തിയാൽ ലാലേട്ടൻ്റെ ലക്ഷകണക്കിന് വരുന്ന ആരാധകർ എന്നെ കുനിച്ച് നിർത്തിയിടിക്കും.
‘ഞാൻ അങ്ങനെ ഒരു അർത്ഥത്തിൽ പറഞ്ഞതല്ല, പക്ഷേ നമ്മൾ ഉറപ്പായും ഹിറ്റ് ആകുമെന്ന് കരുതി ചെയ്യുന്ന ഒരു സിനിമ പ്രേക്ഷകർ സ്വീകരിക്കാതിരുന്നാൽ നമ്മുടെ ജഡ്ജ് മെൻറ് എത്രത്തോളം തെറ്റാണ് അങ്ങനെ വരുമ്പോൾ നമുക്ക് ഈ ജോലിയിൽ തുടരാൻ അർഹതയുണ്ടോ? എന്ന ചിന്തയിൽ നിന്നാണ് ഞാനങ്ങനെ പറഞ്ഞത്’. അതായിരുന്നു ലാലേട്ടൻ്റെ മാസ് മറുപടി”.
Post Your Comments