സംവിധായകനെ മാതാപിതാക്കള്‍ വെട്ടിക്കൊന്നു.ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെ സ്വന്തം മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ച ടെഹ്‌റാനിലാണ് സംഭവം. പടിഞ്ഞാറന്‍ ടെഹ്‌റാനിലെ എക്ബത്താനില്‍ മാലിന്യ സഞ്ചികളിലും സ്യൂട്ട്‌കേസിലുമായാണ് മൃതദേഹം കണ്ടെത്തിയത്. കൈ കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
നാല്‍പത്തിയേഴാം വയസ്സിലും മകന്‍ അവിവാഹിതനായി തുടരുന്നതിനെച്ചൊല്ലി അച്ഛന്‍ ബാബകുമായി നടന്ന തർക്കമാണ് കൊലയ്ക്ക് പിന്നിൽ. മകനെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് കൊല നടത്തിയതെന്ന് ബാബക്കിന്‍റെ പിതാവ് കുറ്റസമ്മതം നടത്തി. സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
Post Your Comments