ഒരു പ്രമുഖ ചാനലിലെ പ്രോഗ്രാമിൽ അതിഥിയായി എത്തിയ നടി കുളപ്പുള്ളി ലീല ഷാജി കൈലാസ് എന്ന സംവിധായനെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവച്ചപ്പോ ൾ തൻ്റെ ഭർത്താവ് എങ്ങനെയുള്ള ആളാണെന്ന് ബോധ്യപ്പെട്ടല്ലോ എന്ന മറുപടി കമന്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസിൻ്റെ ഭാര്യയും പ്രോഗ്രാമിൻ്റെ അവതാരകയുമായ നടിയുമായ ആനി .കുളപ്പുള്ളി ലീല വേറിട്ട ഒരു അനുഭവം പങ്കുവച്ച നിമിഷത്തിലായിരുന്നു ആനിയുടെ കമൻ്റ്.
ഞാൻ ഷാജി കൈലാസ് സാറിൻ്റെ ഒരേയൊരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹത്തെക്കുറിച്ച് ഭയങ്കര ദേഷ്യക്കാരനായ, ചൂടനായ സംവിധായകൻ എന്നൊക്കെയാണ് ഞാൻ കേട്ടിരുന്നത്. പക്ഷേ സെറ്റിൽ ചെന്നപ്പോൾ അതൊക്കെ മാറി. എത്ര സ്നേഹത്തോടെയാണ് സാർ സംസാരിക്കുന്നതും, ഡയലോഗ് പറഞ്ഞു തരുന്നതും. ‘ദ്രോണ’യ്ക്ക് ശേഷം പിന്നെ സിനിമ ചെയ്തില്ല. പിന്നീട് ഒന്ന് രണ്ടു വർഷം കഴിഞ്ഞാണ് സാറിനെ വീണ്ടും കാണുന്നത്. അത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ്. ഞാൻ ഒരു സിനിമയുടെ. ഡബ്ബിംഗുമായി ബന്ധപ്പെട്ട് ലാൽ മീഡിയയിൽ നിൽക്കുമ്പോൾ ഒരാൾ എന്നെ കയ്യടിച്ച് വിളിക്കുന്നു. ഞാൻ നോക്കിയപ്പോൾ ഷാജി സാർ. എനിക്കത് വല്ലാത്ത സന്തോഷമായി. അത്രയും വലിയ സംവിധായകൻ എന്നെ പോലെ ഒരു ‘നടിയെ അങ്ങനെ വിളിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നി. അത് മറക്കാൻ കഴിയാത്ത ഒരു നിമിഷമായിരുന്നു”. ‘കണ്ടല്ലോ എന്റെ ചേട്ടൻ എത്ര സോഫ്റ്റ് ആണെന്ന് ഇതിലൂടെ മനസിലായല്ലോ’ എന്നായിരുന്നു ആനിയുടെ കമന്റ്.
Post Your Comments