
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ലോക്ക്ഡൗൺ കാലം കൊച്ചി തേവരയിലെ ഫ്ളാറ്റിൽ സുപ്രിയയ്ക്കും അല്ലിമോൾക്കുമൊപ്പം ചെലവഴിക്കുകയാണ് പൃഥ്വി ഇപ്പോൾ. കൂട്ടിന് പൃഥ്വിയുടെ സ്വന്തം സോറോയും. അല്ലിമോളുടെ ഇപ്പോഴത്തെ പ്രധാന കൂട്ടും സോറോ തന്നെയാണ്. ഇപ്പോഴിതാ, മകളുടെയും സോറോയുടെയും ഒരു ചിത്രം പങ്കുവയ്ക്കുകയാണ് പൃഥ്വി.
“സഹോദരസ്നേഹം, അല്ലിയും സോറിയും,” എന്നാണ് പൃഥ്വി കുറിക്കുന്നത്. വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. എട്ടുമാസങ്ങൾക്ക് മുൻപ്, ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ.
https://www.instagram.com/p/CPFuk_vAa6F/?utm_source=ig_web_copy_link
Post Your Comments