പത്മരാജൻ മമ്മൂട്ടിയെ വെച്ച് ചെയ്ത സിനിമകളെല്ലാം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ‘കൂടെവിടെ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയെ നായകനാക്കാൻ താത്പര്യമില്ലാതിരുന്ന പത്മരാജൻ പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ മമ്മൂട്ടിക്ക് തൻ്റെ സിനിമകളിൽ അവസരം നൽകി. ‘അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ’, ‘നൊമ്പരത്തിപ്പൂവ്’, ‘കാണാമറയത്ത്’, ‘കരിയലക്കാറ്റ് പോലെ’, തുടങ്ങിയ പത്മരാജൻ ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത മമ്മൂട്ടി പത്മരാജനോട് അങ്ങോട്ട് പറഞ്ഞു എഴുതിച്ച സിനിമയാണ് ‘കാണാമറയത്ത്’.
ഐ.വി ശശിക്ക് വേണ്ടി ഒരു കഥ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ആര് എഴുതും എന്ന ചോദ്യം വന്നപ്പോൾ മമ്മൂട്ടിയാണ് പത്മരാജനെ കൊണ്ട് എഴുതിപ്പിക്കാമെന്ന് പറഞ്ഞത് . പക്ഷേ കഥ കേട്ട പത്മരാജന് എഴുതാൻ താത്പര്യം തോന്നിയില്ല പക്ഷേ മമ്മൂട്ടിയെ ഞെട്ടിച്ചു കൊണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പുതിയ തിരക്കഥയുടെ പൂർണ രൂപം പത്മരാജൻ മമ്മൂട്ടിക്കും ഐ.വി ശശിക്കും കൈമാറുകയായിരുന്നു. പത്മരാജൻ്റെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടവയല്ലങ്കിലും പത്മരാജൻ – മമ്മൂട്ടി ടീം ആദ്യമായി ഒന്നിച്ച ‘കൂടെവിടെ’ ഹിറ്റ് ചിത്രമായിരുന്നു. 1983-ൽ പുറത്തിറങ്ങിയ ‘കൂടെവിടെ ‘ നിർമ്മിച്ചത് പ്രേം പ്രകാശ് ആയിരുന്നു
Post Your Comments