തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും കഴിഞ്ഞ ദിവസമാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ചെന്നൈയിലെ കുമരന്‍ ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ വിഘ്‌നേശ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും വിഘ്‌നേശ് അഭ്യർത്ഥിച്ചു.
എന്നാൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഇരുവർക്കും എതിരെ ഉയരുന്നത്. നയന്‍താരയുടെ ചിത്രത്തില്‍ സിറിഞ്ചും മരുന്നും ഇല്ലെന്നും വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുകയാണെന്നുമാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നയന്‍താരയോടടുത്ത വൃത്തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. ചിത്രത്തിന്റെ മാഗ്നിഫൈഡ് വേര്‍ഷന്‍ പോസ്റ്റ് ചെയ്തായിരുന്നു പ്രതികരണം. സൂക്ഷിച്ച് നോക്കിയാല്‍ സിറിഞ്ച് കാണാമെന്നും നയന്‍താര വാക്‌സിന്‍ സ്വീകരിച്ചത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടികൂടിയാണെന്നും വ്യക്തമാക്കി.
https://www.instagram.com/p/CPBPkc2Ba3Y/?utm_source=ig_web_copy_link
Post Your Comments