GeneralLatest NewsMollywoodNEWSSocial Media

ഒരു ദളിതൻ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയാണെന്ന് ഒമർ ; അങ്ങനെ അല്ല എന്ന് തിരുത്തി സാബുമോൻ

പോസ്റ്റില്‍ താന്‍ പറയാന്‍ ശ്രമിച്ച ആശയം തെറ്റായതിനാല്‍ അത് നീക്കം ചെയ്യുകയാണെന്നും  ഒമര്‍

കൊച്ചി: കെ രാധാകൃഷ്ണന്‍ മന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തെ ദളിതനെന്ന് വിളിക്കുന്നത് ദളിത് വിരുദ്ധതയാണെന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ ഒമര്‍ ലുലു ഒരു പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ പോസ്റ്റ് പിൻവലിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഒമർ.

താന്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് മനസിലാക്കിയതിനാല്‍ ആദ്യത്തെ പോസ്റ്റ് നീക്കം ചെയ്യുകയാണ് എന്നാണ് ഒമർ അറിയിച്ചിരിക്കുന്നത്. നടന്‍ സാബുമോന്‍ പോസ്റ്റ് കണ്ട് തന്നെ വിളിച്ചിരുന്നു. സാബു സംഭവത്തില്‍ തെറ്റ് തനിക്ക് പറഞ്ഞ് മനസിലാക്കി തരുകയാണ് ഉണ്ടായത്. പോസ്റ്റില്‍ താന്‍ പറയാന്‍ ശ്രമിച്ച ആശയം തെറ്റായതിനാല്‍ അത് നീക്കം ചെയ്യുകയാണെന്നും  ഒമര്‍ കുറിച്ചു.

‘നമ്മള്‍ പറഞ്ഞ കാര്യം തെറ്റാണ് അല്ലെങ്കില്‍ പൂര്‍ണ്ണമായും ശരിയല്ല എന്ന് ഒരാള്‍ പറഞ്ഞ് തന്നൂ.അത് കറക്റ്റാണ് എന്ന് തോണമെങ്കില്‍ അത്യാവശ്യം കോളിറ്റി വേണം. കേള്‍ക്കാനുള്ള മനസുണ്ടാവുക എന്നതാണ് മികച്ച ഗുണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അല്ലാതവര്‍ അവര്‍ പറഞ്ഞതില്‍ ഉറച്ച് നിക്കും 100 ന്യായീകരണവുമായെന്നും’ ഒമര്‍ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

കെ രാധാകൃഷ്ണന്‍ ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയാകുമ്പോള്‍ ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയാണെന്നാണ് ആദ്യം ഒമർ ഇട്ട പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button