ആമസോണ്‍ പ്രൈമിന്റെ ഇന്ത്യന്‍ സിരീസുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് രാജും ഡികെയും ചേര്‍ന്ന് സൃഷ്ടിച്ച ‘ദി ഫാമിലി മാന്‍. ഇപ്പോഴിതാ രണ്ടാം സീസണിന്റെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജൂണ്‍ 4ന് പുതിയ സീസണ് പ്രേക്ഷകരിലേക്ക് എത്തും. 2019ൽ ആമസോൺ പ്രൈമിൽ റിലീസായ ആദ്യ ഭാഗത്തിൽ മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയാമണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇത്തവണ ചിത്രത്തിൽ സാമന്ത അക്കിനേനിയും എത്തുന്നുണ്ട്.
സാമന്ത ആദ്യമായാണ് ഒരു സീരീസിൽ എത്തുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ സീരീസിന്റെ ആദ്യ സീസണിൽ 10 എപ്പിസോഡുകളാണുള്ളത്. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യുടെ സാങ്കൽപിക ബ്രാഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.
സീമ ബിശ്വാസ്, ഷറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.
Post Your Comments