GeneralLatest NewsMollywoodNEWS

അനുസരണക്കേട് കാട്ടിയിട്ടില്ല, കൂട്ടം കൂടിയിട്ടില്ല, എന്നിട്ടും കോവിഡ്; നടി സുബി സുരേഷ് പറയുന്നു

ആദ്യം ചെറിയ ജലദോഷവും ചുമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രാജ്യമെങ്ങും കോവിഡ് വ്യാപനത്തിന്റെ ഘട്ടമാണ്. കൂട്ടം കൂടുകയോ അനുസരണക്കേട് കാട്ടുകയോ ചെയ്യാതെ തനിക്ക് കോവിഡ് വന്നുവെന്നു നടിയും അവതാരകയുമായ സുബി സുരേഷ്. കോവിഡ് കാല അനുഭവങ്ങളെക്കുറിച്ച് ഒരു വിഡിയോയിലൂടെയാണ് താരം പങ്കുവച്ചത്.

read also: പാര്‍ട്ടിയില്‍ പോയി ഡാന്‍സ്, തെളിവായി സോഷ്യൽ മീഡിയ പോസ്റ്റ്; മജ്‌സിയയ്ക്ക് എതിരെ ഡിംപിലിന്റെ അമ്മ

കോവിഡ് തന്നെയും പിടികൂടിയെന്ന ആമുഖത്തോടെയാണ് സുബിയുടെ വിഡിയോ. ”കോവിഡ് കാലത്ത് അനുസരണക്കേട് കാട്ടിയിട്ടില്ല. കൂട്ടം കൂടിയിട്ടില്ല. പക്ഷേ ഇതെങ്ങനെയാണ് തന്നെ പിടികൂടിയതെന്ന് അറിയില്ലെന്നും സുബി പറയുന്നു. വളരെ നന്നായി മുന്‍കരുതലുകള്‍ എടുത്തിരുന്നു. തുടക്കത്തിലെ ലക്ഷണങ്ങള്‍ കാര്യമാക്കിയിരുന്നില്ല. ആദ്യം ചെറിയ ജലദോഷവും ചുമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ ഇടയ്ക്ക് വരുന്നതാണ്. അതുകൊണ്ട് തന്നെ കാര്യമാക്കിയിരുന്നില്ല. കോവിഡ് ആണെന്ന് പ്രതീക്ഷിച്ചിരുന്നില്ല”- സുബി പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സുബി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button