തെറ്റുപറ്റി, ക്ഷമിക്കണം, കുടുംബമുണ്ട് ; അശ്വതിയോട് മാപ്പ് പറഞ്ഞ് യുവാവ്

യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്ക്രീൻഷോട്ടുകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു

അശ്ലീല കമന്റിട്ടതിന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിനോട് മാപ്പ് പറഞ്ഞ് യുവാവ്. സംഭവത്തിൽ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് യുവാവ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് അശ്വതിയുടെ ചിത്രത്തിന് താഴെ ഇയാൾ അശ്ലീല കമന്റുമായെത്തിയത്. എന്നാൽ ഇയാൾക്ക് കടുത്ത ഭാഷയിൽ അശ്വതി മറുപടി നൽകിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയായിരുന്നു. ഇതോടെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്ക്രീൻഷോട്ടുകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നൽകിയതെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിച്ചത്.

അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി കൊടുത്ത മറുപടി: ”സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്…!! എന്നാണ് അശ്വതി കുറിച്ചത്.

 

Share
Leave a Comment