രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി നടി മാളവിക മോഹനനും. സോഷ്യൽ മീഡിയയിലൂടെയാണ് മാളവിക തനറെ പ്രതിഷേധം അറിയിച്ചത്. എന്താണ് ഇവിടെ ശരിക്കും സംഭവിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് മാളവിക ചോദിക്കുന്നു.
‘ഈ മഹാമാരിക്കിടയില്‍ ഏറ്റവും മികച്ച ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്നു. എന്താണ് ഇവിടെ ശരിക്കും സംഭവിച്ചത്’, മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് മാളിവക ട്വീറ്റ് ചെയ്തു.
സംഭവത്തിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തകരടക്കം ഒട്ടനവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ശൈലജ ടീച്ചറെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് എല്ലാവരുടെയും ആവശ്യം.
Post Your Comments