GeneralIndian CinemaLatest NewsMovie GossipsNEWSSocial Media

എന്റെ ഭർത്താവ് മതി എന്ന് പറയുന്നത് വരെ ഞാൻ അഭിനയിക്കും ; കാജൽ അഗർവാൾ

സിനിമ അഭിനയം എന്റെ തൊഴില്‍ ആണെന്ന് കാജൽ പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടയിലായിരുന്നു ബിസിനസുകാരനായ ഗൗതം കിച്‌ലുവുമായുള്ള താരത്തിന്റെ വിവാഹം. ഇതിന്റെ ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളുമെല്ലാം കാജൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് കാജൽ. ഇപ്പോഴിതാ അഭിനയം നിർത്തുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കാജൽ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാജൽ ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമ അഭിനയം എന്റെ തൊഴില്‍ ആണെന്ന് കാജൽ പറയുന്നു. ഇപ്പോഴും അത് തന്നെയാണ്. എന്നാല്‍ ഭര്‍ത്താവ് ഗൗതം ആവശ്യപ്പെട്ടാല്‍ ഈ ജോലി നിര്‍ത്താന്‍ താന്‍ തയ്യാറാണെന്ന് കാജൽ പറയുന്നു.

‘എത്ര കാലം അഭിനയം ഇങ്ങനെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയും എന്നെനിക്ക് അറിയില്ല. എന്നാല്‍ എന്റെ ഭര്‍ത്താവ് മതി എന്ന് പറയുന്നത് വരെ ഞാന്‍ അഭിനയം തുടരും. ഭര്‍ത്താവില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും എനിക്ക് നല്ല പിന്തുണയാണ് ലഭിയ്ക്കുന്നത്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ അഭിനയം തുടരും’- കാജൽ വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ സമയത്താണ് കാജളിന്റെയും ഗൗതമിന്റെയും വിവാഹം നടന്നത്. വിവാഹ ശേഷം ദുല്‍ഖര്‍ സല്‍മാന് ഒപ്പം അഭിനയിക്കുന്ന ഹേയ് സിനാമിക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കും എന്നായിരുന്നു വിവരം. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

കമല്‍ ഹസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 ആണ് കാജൽ കരാറ് ചെയ്തിരിയ്ക്കുന്ന മറ്റൊരു ചിത്രം. എന്നാല്‍ ഈ ചിത്രവും പാതിയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button