ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിനു സമീപം ഫോട്ടോഷൂട്ട് നടത്തിയ ഹിന്ദി ടെലിവിഷൻ താരം ദീപിക സിങ്ങിന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. മഴയും കാറ്റും മൂലം ജനങ്ങളാകെ ദുരിതത്തിലാണെന്നും ഈ സമയത്താണോ ഇത്തരം ഫോട്ടോഷൂട്ട് എന്നാണ് വിമർശകർ ചോദിക്കുന്നത്.
ചുഴലിക്കാറ്റിൽ വീണ മരത്തിന് സമീപത്തു നിന്നുകൊണ്ടായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. നടി തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എന്നാൽ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെതോടെ നിരവധിപേർ നടിക്കെതിരെ പ്രതിഷേധവുമായി എത്തുകയായിരുന്നു.
”കൊടുങ്കാറ്റിനെ നിങ്ങൾക്ക് തടഞ്ഞുനിർത്താനാകില്ല. അതുകൊണ്ട് ആ ശ്രമം നിർത്തൂ. ശാന്തരായി, പ്രകൃതിയെയും അതിന്റെ ഭാവങ്ങളെയും ആശ്ലേഷിക്കുക”, ഇൻസ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് ദീപിക കുറിച്ചു.
https://www.instagram.com/p/CPBJbnnBQ_U/?utm_source=ig_web_copy_link
Post Your Comments