GeneralLatest NewsMollywoodNEWSSocial Media

‘സുഖമോ ദേവി’ ; പാട്ടുമായി ബാബു ആന്റണി, വീഡിയോ

‘സുഖമോ ദേവി’ എന്ന ഹിറ്റ് പാട്ടിന്റെ കവർ പതിപ്പുമായാണ് താരം എത്തിയിരിക്കുന്നത്

ഗംഭീര പാട്ടുമായി നടൻ ബാബു ആന്റണി. ‘സുഖമോ ദേവി’ എന്ന ഹിറ്റ് പാട്ടിന്റെ കവർ പതിപ്പുമായാണ് താരം എത്തിയിരിക്കുന്നത്. നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

നിരവധിപേരാണ് കമന്റുമായി എത്തിയത്. സ്ട്രോങ് മസിലുകൾ മാത്രമല്ല മധുരമായ ആലാപന ശൈലി കൂടി ഉണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നാണ് ആരാധകർ പറയുന്നത്.

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി’ എന്ന ചിത്രത്തിലെ ഗാനമാണ് ബാബു ആന്റണി പാടിയത്. ചിത്രത്തിൽ മോഹൻലാൽ, ഉർവശി, ഗീത, ശങ്കർ, തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button