GeneralKollywoodLatest NewsNEWS

കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് ഐശ്വര്യ രാജേഷ്

സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് സംഭാവന നൽകിയത്

കൊവിഡ് പ്രതിസന്ധി നേരിടുന്ന തമിഴ്‍നാട്ടില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്ത് നടി ഐശ്വര്യ രാജേഷ്. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ നിരവധി താരങ്ങളാണ് സഹായവുമായെത്തുന്നത്.

നടന്മാരായ രജനികാന്തും വിക്രമും വലിയ ഒരു തുക സംഭാവന നൽകിയിരുന്നു. 50 ലക്ഷം രൂപ രജനികാന്തും 30 ലക്ഷം വിക്രമും നൽകി. നടന്മാരും സഹോദരന്മാരുമായ സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് സംഭാവന നൽകിയത്. അജിത്ത് 25 ലക്ഷം രൂപയും നൽകി.

നടൻ ശിവകാർത്തികേയനും സംവിധായകൻ മുരു​ഗദോസും 25 ലക്ഷം രൂപയും രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഭർതൃപിതാവ് വണങ്കാമുടിയും ഒരു കോടിയും സംഭാവന നൽകി.

shortlink

Related Articles

Post Your Comments


Back to top button