
മുരളി ഗോപി രചന നിർവഹിച്ച് ജിയേൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ടിയാൻ’. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം റിയേറ്ററിലെത്തിയിട്ട് നാല് വർഷമാകാൻ പോകുന്നു .ആ സിനിമയെക്കുറിച്ച് താൻ മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇന്ദ്രജിത്ത്.
ഇന്ദ്രജിത്തിൻ്റെ മകൾ നക്ഷത്ര ഇന്ദ്രജിത്ത് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്ന ചിത്രം കൂടിയായിരുന്നു ‘ടിയാൻ’.
“എൻ്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ടിയാൻ. വിവിധ ഷേഡ്സുള്ള ഒരു കഥാപാത്രമായിരുന്നു അത്. ഒരു പാൻ ഇൻഡ്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ‘ടിയാൻ’ എന്നിലെ നടനെ കാര്യമായി പരിഗണിച്ച സിനിമ കൂടിയാണ് . ആ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ പ്രധാനമായും മനസ്സിൽ വരുന്ന മറ്റൊരു കാര്യം ഞങ്ങളത് ഹൈദരബാദിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് റോഡിനപ്പുറത്ത് ‘ബാഹുബലി’ ഷൂട്ടിങ് നടക്കുകയാണ്. റാണ എൻ്റെ സുഹൃത്തായതു കൊണ്ട് ഞാൻ ബാഹുബലിയുടെ ലൊക്കേഷനിൽ പോകുമായിരുന്നു. പിന്നെ ‘ടിയാൻ’ എന്ന സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ ഇളയ മകൾ നക്ഷത്ര ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്ന ചിത്രമാണ്. അങ്ങനെ എല്ലാം കൊണ്ടും നല്ല ഓർമ്മകളാണ് ‘ടിയാൻ’ എനിക്ക് സമ്മാനിച്ചത്”.
Post Your Comments