കുടുംബ പ്രേക്ഷകരുടെ പ്രിയപരിപാടിയാണ് പരമ്പരകൾ. ജനപ്രിയപരമ്പരയായ വാനമ്പാടിക്ക് ശേഷം ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന പരമ്പരയാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്.
റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു ഈ ഷോ കോവിഡ് വ്യാപനത്തെ തുടർന്ന് സംപ്രേക്ഷണം നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ മറ്റു സീരിയലുകൾ എല്ലാം തന്നെ സംപ്രേക്ഷണം നടത്തുന്നതിനാൽ സാന്ത്വനം പ്രേക്ഷകർ നിരാശയിലാണ്. കോവിഡ് കാരണമാണോ നിർത്തിയത് അതോ പരമ്പര എന്നന്നേക്കുമായി അവസാനിപ്പിച്ചോ എന്ന അന്വേഷണത്തിലാണ് ആരാധകർ.
read also: പാര്‍ട്ടിയില്‍ പോയി ഡാന്‍സ്, തെളിവായി സോഷ്യൽ മീഡിയ പോസ്റ്റ്; മജ്‌സിയയ്ക്ക് എതിരെ ഡിംപിലിന്റെ അമ്മ
വളരെ വേഗം തന്നെ സാന്ത്വനം ടീം തിരികെ എത്തുമെന്നു അറിയിച്ചിരിക്കുകയാണ് നടൻ ഗീരീഷ് നമ്പ്യാർ. പരമ്പരയിൽ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
“കയ്യിലുളള എപ്പിസോഡുകൾ തീർന്നിരിക്കുകയാണ്. ലോക്ക്ഡൗൺ മാറി, ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് സർക്കാർ ഉത്തരവ് വന്നയുടൻ ഷൂട്ട് തുടങ്ങും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഷൂട്ടിങ് നടത്തുക. ഉടൻ തന്നെ നിങ്ങളുടെ മുന്നിലെത്തും. അടുത്ത മാസം പകുതിയാകുമ്പോഴേക്കും നിങ്ങളുടെ മുന്നിലെത്താനാവുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്കെല്ലാമുളളത്,” ഗിരീഷ് പറഞ്ഞു. കൂടാതെ പ്രേക്ഷകരെ പോലെ തന്നെ സാന്ത്വനം ടീമിനെയും ഷൂട്ടിങ് ലൊക്കേഷനും മിസ് ചെയ്യുന്നുവെന്നും ഗീരീഷ് പറഞ്ഞു.
Post Your Comments