ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടിയാണ് ഗായത്രി ജോഷി. 2004ൽ റിലീസിനെത്തിയ ‘സ്വദേശ്’ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ബോളിവുഡ് മൂവി അവാർഡും സീ സിനി അവാർഡും ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡും ഏറ്റവും പ്രോമിസിംഗ് ആയ പുതുമുഖതാരത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡുമെല്ലാം ഗായത്രി നേടിയിരുന്നു.
ആദ്യചിത്രത്തിന്റെ സംവിധായകൻ അശുതോഷ് തന്നെ തന്റെ അടുത്ത ചിത്രത്തിലും ഗായത്രിയെ നായികയാക്കി പരിഗണിച്ചിരുന്നു. മറ്റു നിരവധി അവസരങ്ങളും താരത്തെ തേടി എത്തിയിരുന്നു.എന്നാൽ എല്ലാ അവസരങ്ങളും വേണ്ടെന്നു വച്ച്, എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് വെള്ളിത്തിരയോട് യാത്ര പറഞ്ഞു പോവുകയായിരുന്നു ഗായത്രി ജോഷി.
ഏറെ നാളായി ഗായത്രിയുടെ സുഹൃത്തും വ്യവസായ പ്രമുഖനുമായ വികാസ് ഒബ്റോയിയെ വിവാഹം ചെയ്ത് കുടുംബജീവിതം തുടരാനാണ് ഗായത്രി ആഗ്രഹിച്ചത്.ഇതിനായി തനിക്ക് വന്ന എല്ലാ അവസരങ്ങളും ഗായത്രി വേണ്ടെന്നു വെക്കുകയായിരുന്നു.
2005ൽ ലാസ് വേഗാസിൽ വെച്ച് വികാസ് ഒബ്റോയിയുമായുള്ള ഗായത്രിയുടെ വിവാഹം നടക്കുകയും ചെയ്തു. ഒബ്റോയ് റിയാലിറ്റിയുടെ ഉടമയാണ് വികാസ് ഒബ്റോയ്. വിഹാനും യുവാനും എന്നിനാഗനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
Post Your Comments