GeneralLatest NewsMollywoodNEWSSocial Media

അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ സിജു വില്‍സണ്‍

കാറ്റിനും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചുവെന്ന് സിജു വിത്സൺ

അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ സിജു വില്‍സണ്‍. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് സിജു സന്തോഷ വാർത്ത പങ്കുവെച്ചത്. ഇന്നലെ രാത്രിയാണ് സിജുവിനും ശ്രുതിയ്ക്കും മകൾ പിറന്നത്.

“ഞങ്ങളുടെ പ്രിയപ്പെട്ട പെൺകുട്ടി എത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ഞങ്ങൾക്ക് ഇന്നലെ മെയ്‌ 17ന് കാറ്റിനും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു, പ്രകൃതിയ്ക്ക് നന്ദി,” എന്നാണ് സിജു കുറിക്കുന്നത്.

https://www.instagram.com/p/CPAY8UZpLyy/?utm_source=ig_web_copy_link

2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്.

നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്.

വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്രസിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സിജു ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button